Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രേഷ്ഠ മലയാളത്തിന്റെ മഹാകവിക്ക് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി; ഇന്നു രാവിലെ പത്തിന് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

15 FEBRUARY 2016 09:58 PM IST
മലയാളി വാര്‍ത്ത.

 ശ്രേഷ്ഠമലയാളത്തിന്റെ മഹാകവിക്കു പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ശനിയാഴ്ച അന്തരിച്ച ഒ.എന്‍.വി. കുറുപ്പിന് ആദരാഞ്ജലികളുമായി കേരളത്തിനകത്തും പുറത്തും നിന്നായി ആരാധകരും പ്രിയപ്പെട്ടവരും ഒഴുകിയെത്തി. ഇന്നു രാവിലെ പത്തിനു തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കും. 
ഒ.എന്‍.വിയുടെ വസതിയായ വഴുതക്കാട് ഇന്ദീവരത്തിലേക്ക് ഇന്നലെ അതിരാവിലെ മുതല്‍ ജനപ്രവാഹമായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി വി.എസ്. ശിവകുമാര്‍, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ രാവിലെയെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. കവി വിഷ്ണു നാരായണന്‍ നമ്പൂതിരി പ്രിയസുഹൃത്തിന്റെ നിശ്ചേതന ശരീരം കണ്ടു പൊട്ടിക്കരഞ്ഞു. 
11 മണിയോടെ വിജെടി ഹാളിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഒ.എന്‍.വിയുടെ സതീര്‍ഥ്യര്‍ വരെയുണ്ടായിരുന്നു. പലപ്പോഴും കാത്തുനിന്നവരുടെ നിര വിജെടി ഹാളിന്റെ കവാടം കടന്നു റോഡിലേക്കു നീണ്ടു. വിജെടി ഹാളില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സ്പീക്കര്‍ എന്‍. ശക്തന്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടി മഞ്ജു വാരിയര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിയ കവിയെ അവസാനമായി കാണാനെത്തി. 
ഒ.എന്‍.വിയുടെ പത്‌നി സരോജിനി, മക്കളായ രാജീവ്, ഡോ. മായാദേവി ഉള്‍പ്പെടെയുള്ളവരെ ആശ്വസിപ്പിച്ചാണു പ്രമുഖര്‍ മടങ്ങിയത്. സുഗതകുമാരി, മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ ഉള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ സമയവും കുടുംബത്തിനു ഉള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ സമയവും താങ്ങായുണ്ടായിരുന്നു. മൂന്നു മണി വരെയാണു പൊതുദര്‍ശനത്തിനു സമയം നിശ്ചയിച്ചിരുന്നതെങ്കിലും തിരക്കുമൂലം ഇത് അഞ്ചു മണിവരെ നീട്ടി. 
വൈകിട്ട് വീണ്ടും ഇന്ദീവരത്തിലെത്തിച്ചപ്പോഴും ഒട്ടേറെ പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. ഒ.എന്‍.വിയുടെ പേരക്കുട്ടികളായ അപര്‍ണയും അമൃതയും വിദേശത്തു നിന്ന് ഇന്നലെയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ കദാകിന്‍ തുടങ്ങിയവര്‍ ഒ.എന്‍.വിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗായകന്‍ യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ഇന്നു രാവിലെ അന്ത്യാഞ്ജലിയര്‍പ്പിക്കും. 9.30നു വീട്ടില്‍ നിന്നു തുടങ്ങുന്ന വിലാപയാത്ര പത്തു മണിയോടെ ശാന്തികവാടത്തിലെത്തും.

കവി ഒ.എന്‍.വി. കുറുപ്പിന് നിയമസഭ ഇന്ന് അന്ത്യോപചാരമര്‍പ്പിക്കും. എട്ടരയ്ക്കു പകരം ഒ.എന്‍.വിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം 11.30നായിരിക്കും ഇന്നു നിയമസഭ ചേരുക. കഴിഞ്ഞ ജൂണില്‍ നിയമസഭ ഒ.എന്‍.വിയെ ആദരിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends