വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എന്‍ എം വിജയന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും....

വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എന്‍ എം വിജയന്റെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധനയിലെടുക്കും.അതിനായി ബാങ്കുകളെ ഉള്‍പ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നതിനായി കോടതിയില്‍ അപേക്ഷകള്‍ നല്‍കും.
എന്‍ എം വിജയന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് മൂത്ത മകന് വിജിലന്‍സിന് മൊഴി നല്‍കിയിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളല്ല, സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും അച്ഛന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകന് വിജിലന്‍സിനോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മകന് വിജിലന്‍സിന് മൊഴി നല്‍കിയിട്ടുള്ളത്. എന്‍ എം വിജയന്റെ ആത്മഹത്യയ്ക്ക് കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളെന്ന കുടുംബത്തിന്റെ ആരോപണം കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























