ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ അന്നത്തെ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും സസ്പെന്‍ഡ് ചെയ്തു

ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ അന്നത്തെ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും സസ്പെന്‍ഡ് ചെയ്തു
അമ്മുവിന്റെ മരണത്തിനു മുന്‍പ് കുടുംബം കോളജില്‍ നല്കിയ പരാതിയില്‍ കൃത്യമായി അന്വേഷണം നടത്തി പരിഹാരം കാണുന്നതില്‍ വീഴ്ച വരുത്തിയതിനാണു നടപടി. സെന്റര്‍ ഫോര്‍ പ്രഫഷനല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ പി.ഹരികൃഷ്ണനാണ് നടപടിയെടുത്തത്.
അമ്മുവിന്റെ മരണത്തിനു ശേഷം വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു.
ആരോപണ വിധേയരായ 3 സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കോളജ് അധികൃതര്‍ക്കു വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രിന്‍സിപ്പലിനെയും സൈക്യാട്രി അധ്യാപകനെയും പ്രതി ചേര്‍ക്കണമെന്ന് അമ്മുവിന്റെ കുടുംബം പിന്നീട് ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്കിടയില്‍ തുടക്കത്തില്‍ ഉണ്ടായ ചെറിയ പ്രശ്നങ്ങള്‍ പ്രിന്‍സിപ്പല്‍ പരിഹരിച്ചില്ലെന്നും രേഖാമൂലം നല്കിയ പരാതി അവഗണിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
"
https://www.facebook.com/Malayalivartha

























