കൊച്ചിയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കൊച്ചിയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാലടി കൈപ്പട്ടര്‍ ഇഞ്ചക്ക കവലയിലാണ് അപകടമുണ്ടായത്. മാണിക്കമംഗലം സ്വദേശി അനില്‍ കുമാര്‍ (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
അനില്‍ കുമാര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കേബില്‍ടിവി ജീവനക്കാരനാണ്.
ഇന്നലെ അര്‍ധരാത്രിയില്‍ മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനും, നാടന്‍ പാട്ടുസംഘത്തിന്റെ നാടന്‍ പാട്ടുകള്‍ക്കും ശേഷം മറ്റൂര്‍ പോയി തിരികെ വരുന്നതിനിടെ ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടം ഉണ്ടായത്.
കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഇരുചക്ര വാഹനം സ്കിഡ് ചെയ്താണ് അപകടം സംഭവിച്ചത്. അപകടത്തില്‍ അനില്‍ കാനയിലേക്ക് തെറിച്ചു വീണു. കൂട്ടുകാരന് ശരതിനും പരിക്കേറ്റു. ഇതുവഴി വന്നവരാണ് വഴിയില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ അനില്‍ മരണത്തിന് കീഴടങ്ങി. കൂട്ടുകാരന് ശരത് പാതാളത്തുള്ള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സുനിതയാണ് അനില്‍ കുമാറിന്റെ അമ്മ. അഖില്‍ സഹോദരനാണ്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha

























