സുനന്ദാ പുഷ്‌ക്കറിന്റെ മരണം: അന്വേഷണ സംഘം ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു

സുനന്ദാ പുഷ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. വസന്ത് വിഹാറിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
സുനന്ദാ പുഷ്‌ക്കറുമായുള്ള ദാമ്പത്ത്യബന്ധത്തെ കുറിച്ചും സുനന്ദ പുഷ്‌ക്കര്‍ അല്‍പ്രാക്‌സ് മരുന്ന് എന്തിന് ഉപയോഗിച്ചുവെന്നും അന്വേഷണം സംഘം ചോദിച്ചു. സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതാകമാണെന്ന് വിശ്വിസിക്കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറയിച്ചു. മരുന്നിന്റെ അമിതോപയോഗമാവാം മരണകാരണമെന്നാണ് വിശ്വസിക്കുന്നതെന്നും തരൂര്‍ പോലീസിന് മൊഴി നല്‍കി.
ശശി തരൂരിന്റെ മൊഴികൂടി പരിശോധിച്ചതിന് ശേഷമായിരിക്കും അന്വേഷണത്തിന്റെ ഗതി തീരുമാനിക്കുകയെന്ന് കമ്മീഷണര്‍ അറിയിച്ചു. അഞ്ചാം തവണയാണ് സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ചോദ്യം ചെയ്യുന്നത്. സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അല്‍പ്രാക്‌സ് ഗുളിക വിഷമായി മാറുകയും വിഷം ഉള്ളില്‍ ചെന്നോ ആണ് സുനന്ദ മരിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























