ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി; മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി

അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി. ഉച്ചയ്ക്ക് 12.45ഓടോെയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ എത്തിച്ചത്. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇന്നലെ രാത്രിയും ഇന്നു വെളുപ്പിനെയുമായി 2 തവണ ബോബിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. താന്‍ തെറ്റുകാരനല്ലെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇന്നലെയാണ് ബോബി ചെമ്മണൂര്‍ അറസ്റ്റിലായത്. രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള 'ബോചെ ആയിരമേക്കര്‍' എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ വാഹനം വളഞ്ഞ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു.
രാത്രി ഏഴരയോടെ കൊച്ചിയിലെ സ്റ്റേഷനിലെത്തിച്ചു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6-7ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























