വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ നാളെ സംസ്ഥാന വ്യാപകമായി കടകളടച്ചിട്ട് പ്രതിഷേധിക്കുന്നു

വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങളാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ നാളെ സംസ്ഥാന വ്യാപകമായി കടകളടച്ചിട്ടു തൃശൂരില്‍ സമരപ്രഖ്യാപന സമ്മേളനം നടത്തും.
നാളെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ ഉച്ചയ്ക്കുശേഷം 3.30നു നടക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ലക്ഷത്തിലേറെ വ്യാപാരികള്‍ പങ്കെടുക്കുമെന്നു. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍ അറിയിച്ചു. സിപിഎം സംഘടനയായ വ്യാപാരി വ്യവസായി സമിതിയും നാളെ കടയടച്ചു സമരം നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























