പിസി പെരുവഴിയില്‍...പിസി ജോര്‍ജ് കേരളാ കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നു

പൂഞ്ഞാര്‍ പുലി മുട്ടുമടക്കുന്നോ. ടിഎസ് ജോണു കൈവിട്ടതോടെ പിസി ജോര്‍ജ് കേരളാ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനായ ടിഎസ് ജോണുമായി തെറ്റിയതോടെ പിസി ജോര്‍ജ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു. കേരളാ കോണ്‍ഗ്രസ് എന്ന പദം പൂര്‍ണ്ണമായും ഒഴിക്കാനാണ് തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചിട്ടുണ്ട് കേരളാ സെക്യുലര്‍ പാര്‍ട്ടി എന്ന പേരില്‍ ഈ മാസം അവസാനം തന്നെ പുതിയ പാര്‍ട്ടി നിലവില്‍ വരും. താന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്നും ഇടതുമുന്നണിയോട് സഹകരിക്കാന്‍ താത്പര്യമാണെന്നും ജോര്‍ജ് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ അടക്കമുള്ള പ്രദേശങ്ങളില്‍ ജോര്‍ജുമായുള്ള ബന്ധം ഗുണകരമായെന്നാണ് ഇടത് മുന്നണിയുടെ പൊതുവെയുള്ള വിലയിരുത്തല്‍ എന്ന് ജോര്‍ജ് പറയുന്നു. ജോര്‍ജിനോട് എതിര്‍പ്പുള്ളതും സിപിഐ(എം) സംസംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ് പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നവരുമായ ഒരു വിഭാഗം പ്രാദേശിക പ്രവര്‍ത്തകരും പൂഞ്ഞാറിലുണ്ട്. ഇതാണ് ഇടതുപക്ഷത്ത് എത്തുന്നതില്‍ ജോര്‍ജിന് പ്രധാന തടസം. ജോര്‍ജിനെ മത്സരിപ്പിച്ചാലും പൂഞ്ഞാറില്‍ ജയിക്കാമെന്ന് സിപിഐ(എം) കരുതുന്നു.
അതിനിടെ സിപിഐ(എം) നേതൃത്വവുമായി നടത്തിയ പ്രാരംഭ ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജോര്‍ജ്. എന്നാല്‍ പൂഞ്ഞാറിലെ സീറ്റിനപ്പുറം ജോര്‍ജിന് മറ്റൊരു പരിഗണന കിട്ടാന്‍ ഇടയില്ലെന്നാണ് സൂചന. എല്‍.ഡി.എഫ് ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. മുന്നണിക്ക് പുറത്ത് നിര്‍ത്തി പിന്തുണ നല്‍കണമെന്ന അഭിപ്രായമാണ് ജോര്‍ജിന്റെ കാര്യത്തില്‍ സിപിഐയ്ക്കുമുള്ളത്. ഈ അഭിപ്രായത്തെ തള്ളിപ്പറയാന്‍ സിപിഎമ്മിന് കഴിയുകയും ഇല്ല. ഈ തിരിച്ചറിവ് തന്നെയാണ് ജോര്‍ജിനെ പ്രതിസന്ധിയിലാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























