സോളാര്‍ കമ്മീഷനില്‍ ഇന്ന് സരിതയെ വിസ്തരിക്കില്ല

സോളര്‍ കമ്മിഷനില്‍ ഇന്ന് സരിത എസ് നായരെ പൊലീസ് അസോസിയേഷന്‍ ക്രോസ് വിസ്താരം നടത്തില്ല. തങ്ങള്‍ക്കെതിരെ 20 ലക്ഷത്തിന്റെ കോഴയാരോപണം ഉന്നയിച്ച സരിതയെ ക്രോസ് ചെയ്യാന്‍ അനുവദിക്കണമെന്ന അസോസിയേഷന്റെ അപേക്ഷ കമ്മിഷന്‍ കഴി!ഞ്ഞയാഴ്ച അനുവദിച്ചിരുന്നതാണ്. എന്നാല്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കം ഏതാനും കക്ഷികളുടെ വിസ്താരം കൂടി ഇന്ന് പൂര്‍ത്തിയാകാനുണ്ട്.
സരിത ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ പൊലീസ് അസോസിയേഷനിലെ ഇടത് അനുകൂലനേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ അവരുടെ ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























