മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വിയുടെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒഎന്‍വിയെ അനുസ്മരിച്ച് നിയമസഭയില്‍ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മലയാള ഭാഷയുടെ കാവല്‍ഭടനായിരുന്നു ഒഎന്‍വിയെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു. ഒഎന്‍വിയുടെ ജന്മദേശമായ ചവറയില്‍ ഒഎന്‍വി കവിതകളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടുത്തി കലാഗ്രാമം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാനവികതയുടെ മുന്നണിപോരാളിയെയാണ് നഷ്ടമായതെന്നു സ്പീക്കര്‍ എന്‍. ശക്തന്‍ അനുസ്മരിച്ചു. മനുഷ്യപക്ഷത്തു നിന്ന കവിയായിരുന്നു അദ്ദേഹമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. ഒ.എന്‍.വിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























