നഗരം ഭക്തസാന്ദ്രമായി, ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തിയതോടെ ആറ്റുകാല്‍ ഉത്സവത്തിന് തുടക്കമായി

ഇനി നഗരം ഭക്തി സാന്ദ്രം, എല്ലാവഴികളും ആറ്റുകാലിലേക്ക്. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. രാവിലെ പത്തരയ്ക്ക് ദേവിയെ കാപ്പ് കെട്ടികുടിയിരുത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത . അഭൂതപൂര്‍വമായ തിരക്കാണ് രാവിലെ ക്ഷേത്രത്തില്‍ അനുവഭപ്പെട്ടത്. കാപ്പുകെട്ടലിനുശേഷം പ്രധാന ചടങ്ങായ തോറ്റംപാട്ടിന് ആരംഭം കുറിച്ചു. വൈകിട്ട് 6ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി കവിയൂര്‍ പൊന്നമ്മ നിര്‍വഹിക്കും.
ആറ്റുകാല്‍ അംബാപുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായകന്‍ പി.ജയചന്ദ്രന് സമ്മാനിച്ച് ആദരിക്കും. 23ന്ആണ് പൊങ്കാല. 24ന് രാത്രി നടക്കുന്ന കുരുതിതര്‍പ്പണത്തോടെ പൊങ്കാല മഹോത്സവം സമാപിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























