വിവിധ മെട്രോസ്റ്റേഷനുകളില്‍ നിന്നുള്ള 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും...

വിവിധ മെട്രോസ്റ്റേഷനുകളില്‍ നിന്നുള്ള 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള കളമശേരി ബസ് സ്റ്റാന്‍ഡില്‍ വൈകുന്നേരം നാലിന് മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും.
വ്യാഴാഴ്ച രാവിലെ മുതല്‍ ആലുവകൊച്ചി വിമാനത്താവളം, കളമശേരി റൂട്ടുകളില്‍ സര്‍വീസ് ലഭ്യമാണ്. ഘട്ടംഘട്ടമായി മറ്റു റൂട്ടുകളിലും തുടങ്ങും. ആലുവ കൊച്ചി വിമാനത്താവളം, കളമശേരി-മെഡിക്കല്‍ കോളേജ്, ഹൈക്കോടതി-എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് ജലമെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്ഫ്രപാര്ക്ക്കലക്ടറേറ്റ് എന്നി റൂട്ടുകളിലാണ് തുടക്കത്തില്‍ സര്‍വീസ്. ആലുവ-വിമാനത്താവള റൂട്ടില്‍ 80, മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്.
പണമടച്ചും ഡിജിറ്റല്‍ പേയ്മെന്റ് വഴിയും ടിക്കറ്റ് എടുക്കാനാകും. യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് നേടാം. ശീതീകരിച്ച 15 ബസുകളാണ് സര്‍വീസിനുള്ളത്. 33 വീതം സീറ്റുകള്‍ ഒരോ ബസിലുമുണ്ട്.
"
https://www.facebook.com/Malayalivartha

























