സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യ ഇയർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യ ഇയർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. ടിക്കറ്റ് വിൽപന ശനിയാഴ്ച തുടങ്ങും.
നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന്. രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ എന്നിവർ പങ്കെടുക്കുകയും ചെയ്യും. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ് - ന്യൂഇയർ ബംപർ ഭാഗ്യക്കുറിയിൽ ആകെ 7,66,992 സമ്മാനങ്ങളാണ് ഉള്ളത്.
450 രൂപയാണ് ടിക്കറ്റ് വില. ഒരുകോടി രൂപ വീതം 24 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപവിതം 24 പേർക്ക്. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 24 പേർക്കും ലഭിക്കും. കൂടാതെ ഓരോ 50 ടിക്കറ്റിനും 50 രൂപ സെയിൽസ് ഇൻസെന്റീവും സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്ന അംഗീകൃത ഏജന്റുമാർക്ക് യഥാക്രമം 50,000, 35,000, 20,000 രൂപ സ്പെഷ്യൽ ഇൻസെന്റീവും ജില്ലാതലത്തിൽ യഥാക്രമം 5000,2500 രൂപ കോമൺ ഇൻസെന്റീവും ലഭിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























