പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... പ്രതികളുടെ ശിക്ഷാവിധി ഇന്ന്

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുക. കുറ്റക്കാരായ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ധനരാജിന്റെ കുടുംബത്തെ സന്ദർശിച്ചു. കേസിൽ ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
ആദ്യ മൂന്ന് പ്രതികളായ ടി.പി ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ. വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിടുകയും ചെയ്തു.
ഗൂഢാലോചന തെളിയിക്കാനായി പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികൾ. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വർഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha

























