Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം


കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം


എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും


ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

തലയിൽ കൈവച്ച് ഷാഫി അനുകൂലികൾ... രാജ്മോഹൻ ഉണ്ണിത്താന്റെ മകന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ, ആട്ടിൻതോലിട്ട ചെന്നായയെന്ന് വിശേഷണം, പരസ്യപ്രതികരണം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം വിലക്കിയിട്ടും വീണ്ടും വിവാദം

25 NOVEMBER 2026 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... പ്രതികളുടെ ശിക്ഷാവിധി ഇന്ന്

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

​ഗൾഫിലെ നിരത്തിൽ പൊലിയുമ്പോൾ... ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന സങ്കീർത്തനയ്ക്ക് വിധി കാത്തുവച്ചത് ദുരന്തം; റാസൽഖൈമയിലെ ബസ് അപകടത്തിൽ തലശേരിക്കാരിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞു, കണ്ണീരോടെ കുടുംബവും നാടും

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യ ഇയർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും...

കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതിയൊരു മുഖം കൂടി. ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. കേട്ടതും കേൾക്കാത്തതുമായ പല കഥകളും പുറത്തുവരുന്നുണ്ടെന്നും ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലെന്നും കുറിപ്പിൽ പരാമർശം. ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടെന്ന ചോദ്യവും. ഒപ്പം ഷാഫി പറമ്പിലിന്റെ മുഖം ചേർത്തുള്ള എഐ ചിത്രവും. കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങൾക്ക് പാർട്ടി നേതൃത്വം നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ഈ പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.

ഇതോടെ ഷാഫി പറമ്പിലും രാജ്മോഹൻ ഉണ്ണിത്താനും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. എന്നാൽ മകന്റെ മുൻപത്തെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തള്ളിപ്പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ തന്നെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും മകന്റെ ഭാഗത്തുനിന്ന് ഷാഫിക്കെതിരായ പരാമർശം വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അമൽ ഉണ്ണിത്താന്റെ ആദ്യത്തെ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ്. കോൺഗ്രസിലെ ആഭ്യന്തര പോരിന് പിന്നിൽ രമേശ് ചെന്നിത്തലയാണെന്നും വിവാദം ആളിക്കത്തിച്ച ശേഷം അദ്ദേഹം മാറിനിൽക്കുകയാണെന്നുമായിരുന്നു അമലിന്റെ ആരോപണം. അച്ഛനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മകന്റെ ഈ പ്രതികരണം. കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെക്കുറിച്ച് സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും അച്ചടക്കത്തെ പരാമർശിച്ചും അമൽ കുറിപ്പിൽ വിമർശനമുന്നയിച്ചിരുന്നു.

എന്നാൽ മകന്റെ ഈ പ്രതികരണത്തിന് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താൻ വിശദീകരണവുമായി രംഗത്തെത്തി. പാർട്ടിക്കുള്ളിലെ മാറിയ രാഷ്ട്രീയ ചേരികളെക്കുറിച്ച് മകന് വ്യക്തമായ ധാരണയില്ലെന്നും ചില നേതാക്കളെ ഇപ്പോഴും പഴയ ഗ്രൂപ്പ് സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് മകൻ കാണുന്നതെന്നുമായിരുന്നു ഉണ്ണിത്താന്റെ വിശദീകരണം. തന്നെ വിമർശിക്കുന്നവരെല്ലാം ചെന്നിത്തലയുടെ ആളുകളാണെന്ന് മകൻ തെറ്റിദ്ധരിച്ചിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതായത് മകന്റെ പോസ്റ്റിലെ രാഷ്ട്രീയ വിലയിരുത്തലുകളെ അച്ഛൻ പൂർണമായി അംഗീകരിച്ചില്ല.

പക്ഷേ അച്ഛന്റെ ഈ വിശദീകരണത്തിന് അധികം ആയുസ്സുണ്ടായില്ല. ഇപ്പോൾ വീണ്ടും മകൻ രംഗത്തെത്തിയിരിക്കുന്നത് ഷാഫി പറമ്പിലിനെ നേരിട്ട് ലക്ഷ്യമിട്ടാണ്. രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. എന്നാൽ കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസമെന്നാണ് പുതിയ കുറിപ്പിലെ വാക്കുകൾ. ആട്ടിൻതോലിട്ട ചെന്നായ എന്ന പ്രയോഗവും ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടെന്ന ചോദ്യവും കുറിപ്പിലുണ്ട്.

ഷാഫി പറമ്പിലിന്റെ മുഖം ബാഹുബലി സിനിമയിലെ ഒരു രംഗത്തിൽ ചേർത്താണ് എഐ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. പിന്നിൽനിന്ന് കുത്തുന്ന രീതിയിലുള്ള ദൃശ്യമാണ് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ആരെയാണ് ലക്ഷ്യമിടുന്നതെന്ന് പേരെടുത്ത് പറയുന്നില്ലെങ്കിലും പോസ്റ്റിലെ ചിത്രവും പരാമർശങ്ങളും ഷാഫിയെ ഉന്നമിട്ടുള്ളതാണെന്ന് വ്യക്തമാണ്.

ഇതിനിടെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും ഇടപെട്ടിരുന്നു. ഉണ്ണിത്താനെ ഫോണിൽ വിളിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഷാഫിയോടും പരസ്യപ്രതികരണം വേണ്ടെന്ന് നിർദേശിച്ചു. കോൺഗ്രസ് നേതാക്കളുടെ പരസ്യമായ വാക്പോര് പാർട്ടിക്ക് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയിലാണ് നേതൃത്വത്തിന്റെ ഇടപെടൽ.

എന്നാൽ ഈ നിർദേശങ്ങൾക്കിടയിലും വിവാദം അവസാനിക്കുന്നില്ലെന്ന സൂചനയാണ് അമലിന്റെ പുതിയ പോസ്റ്റ് നൽകുന്നത്.

അതേസമയം, ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെ തന്നെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഷാഫി എ ഗ്രൂപ്പുകാരനാണെന്ന വാദത്തെ ചോദ്യം ചെയ്ത ഉണ്ണിത്താൻ, സോളാർ വിവാദത്തിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ താൻ മുന്നിലുണ്ടായിരുന്നപ്പോൾ പലരും അദ്ദേഹത്തെ കൈവിട്ടുവെന്നും ആരോപിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യം ഇപ്പോൾ ഉയർത്തിപ്പിടിക്കുന്നവർ അന്ന് എവിടെയായിരുന്നുവെന്നായിരുന്നു ഉണ്ണിത്താന്റെ ചോദ്യം.

ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും ഈ തർക്കത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സോളാർ വിവാദകാലത്ത് ഉണ്ണിത്താൻ ഉമ്മൻ ചാണ്ടിയെ പരസ്യമായി പിന്തുണച്ചിരുന്നുവെന്ന് മറിയാമ്മ ഉമ്മനും ചാണ്ടി ഉമ്മനും വ്യക്തമാക്കിയിരുന്നു. ഷാഫി ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നിരുന്നോ എന്ന ചോദ്യത്തിൽ കുടുംബാംഗങ്ങളുടെ പ്രതികരണങ്ങളിലും വ്യത്യസ്ത നിലപാടുകൾ ഉയർന്നു.

കാസർകോട്ടെ ഡിസിസി നേതൃത്വവുമായുള്ള തർക്കവും യൂത്ത് കോൺഗ്രസിന്റെ വിമർശനങ്ങളും സംസ്ഥാനതലത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളുമെല്ലാം ചേർന്ന് കോൺഗ്രസിനുള്ളിലെ പോര് ഇപ്പോൾ പല തലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കെസി വേണുഗോപാൽ, വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചേരിമാറ്റങ്ങളും ഈ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയാകുന്നു.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട സമയത്ത് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുകയാണ്. അച്ഛന്റെ വിശദീകരണത്തിന് പിന്നാലെ മകന്റെ പുതിയ പോസ്റ്റ് കൂടി വന്നതോടെ ഉണ്ണിത്താൻ കുടുംബവും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ പോര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇനിയും പുറത്തുവരാനുണ്ടെന്ന് അമൽ പറയുന്ന കഥകൾ എന്തൊക്കെയാണെന്നതും കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയിൽ കൈവച്ച് ഷാഫി അനുകൂലികൾ... രാജ്മോഹൻ ഉണ്ണിത്താന്റെ മകന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ, ആട്ടിൻതോലിട്ട ചെന്നായയെന്ന് വിശേഷണം, പരസ്യപ്രതികരണം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം വിലക്കിയിട്ടും വീ  (7 minutes ago)

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... പ്രതികളുടെ ശിക്ഷാവിധി ഇന്ന്  (18 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 2360 രൂപയുടെ കുറവ്  (34 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...  (1 hour ago)

ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം  (1 hour ago)

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിടി ഉഷ  (1 hour ago)

​ഗൾഫിലെ നിരത്തിൽ പൊലിയുമ്പോൾ... ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന സങ്കീർത്തനയ്ക്ക് വിധി കാത്തുവച്ചത് ദുരന്തം; റാസൽഖൈമയിലെ ബസ് അപകടത്തിൽ തലശേരിക്കാരിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞു, കണ്ണീരോടെ കുടുംബവ  (1 hour ago)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യ ഇയർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും...  (1 hour ago)

അരിയിൽ ഷുക്കൂർ വധക്കേസിൽ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാട്; സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉ  (1 hour ago)

നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി  (2 hours ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം  (2 hours ago)

ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്; ഷാഫിയെ അനുക്കൂലിച്ച് സന്ദീപ് ജി വാര്യർ  (2 hours ago)

എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും  (2 hours ago)

കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അഭ്യർത്ഥന നിരസിച്ച് ആശാവര്‍ക്കര്‍മാര്‍  (2 hours ago)

Malayali Vartha Recommends