ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായവരെ മരിച്ചതായി കണക്കാക്കാന്‍ തീരുമാനം.... വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍....

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായവരെ മരിച്ചതായി കണക്കാക്കാന്‍ തീരുമാനം.... വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍.... ഇതിനായി പട്ടിക തയ്യാറാക്കും.
മരിച്ചവര്‍ക്കുള്ള ധനസഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതിയാണ് മരിച്ചവരുടെ പട്ടിക തയ്യാറാക്കുക.
കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32പേര് ഇനിയും കാണാമറയത്താണുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട് ഉരുള്‍പൊട്ടല്‍ അതീതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തിന്റെ നിരന്തരമായുള്ള അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് കേന്ദ്രം അംഗീകാരം നല്‍കിയതെങ്കിലും കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.
"
https://www.facebook.com/Malayalivartha

























