ഒഎന്‍വിയുടെ സ്മരണ നിലനിര്‍ത്താന്‍ തലസ്ഥാനത്ത് പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

അന്തരിച്ച പ്രശസ്ത കവി ഒഎന്‍വിയുടെ സ്മരണ നിലനിര്‍ത്താന്‍ തലസ്ഥാനത്ത് പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ ജന്മദേശമായ ചവറയില്‍ കവിതകളുടെ ദൃശ്യാവിഷ്‌കാരമുള്‍പ്പെടുത്തി കലാഗ്രാമം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒഎന്‍വി അനുശോചന പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഒഎന്‍വിയുടെ നിര്യാണത്തോടെ മഹാകവിയേയും ഗുരുനാഥനെയും മാനവികതയുടെ മുന്നണിപ്പോരാളിയേയുമാണ് നഷ്ടമായതെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. പതിതന്റേയും പടവെട്ടുന്നവന്റേയും പക്ഷത്തു നിന്നാണ് ഒഎന്‍വി കാവ്യവിസ്മയം സൃഷ്ടിച്ചതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചന പ്രസംഗത്തില്‍ രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























