ചെങ്കടലാകാന്‍ ശംഖുമുഖം, നവകേരളമാര്‍ച്ച് സമാപന സമ്മേളനത്തിന് അണികളെത്തിത്തുടങ്ങി

പുതിയകേരളത്തിനായി സമര്‍പ്പണത്തോടെ കൈകോര്‍ക്കാമെന്ന ജനലക്ഷങ്ങളുടെ കരളുറപ്പു പകര്‍ന്ന ആവേശത്തോടെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന നവകേരളമാര്‍ച്ചിന്റെ ശംഖുമുഖത്ത് സമാപന സമ്മേളനത്തിന് സഖാക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു.
മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന മഹാറാലി തലസ്ഥാന നഗരത്തെ ചെങ്കടലാക്കും. മൂന്നുലക്ഷത്തിലധികംപേര്‍ റാലിയില്‍ അണിനിരക്കുന്നത്.
സമാപന സമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിക്കും.
'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 15ന് കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഒരുമാസത്തെ പര്യടനത്തിനുശേഷമാണ് തിങ്കളാഴ്ച സമാപിക്കുന്നത്. മാര്‍ച്ച് സംസ്ഥാന ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ജനമുന്നേറ്റമായി. 30 ലക്ഷത്തിലധികം ബഹുജനങ്ങളാണ് സ്വീകരണ റാലികളില്‍ അണിനിരന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























