അഭിഭാഷകരുടെ അഴിഞ്ഞാട്ടം തെറ്റാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ദില്ലി പട്യാല ഹൗസ് കോടതി പരിസരത്ത് ബിജെപി അനുകൂല അഭിഭാഷകര്‍ നടത്തിയ അക്രമം തെറ്റാണെന്ന് സമ്മതിക്കുന്നതായി ബിജെപി ദേശീയ നേതാവ് കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. നിയമം കൈയിലെടുക്കാന്‍ അഭിഭാഷകര്‍ക്ക് എന്നല്ല, ആര്‍ക്കും അധികാരമില്ല.
അത് അടിസ്ഥാനപരമായി തെറ്റാണെന്നും സമ്മതിക്കുന്നതായും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അംഗീകരിക്കാനാകില്ല. സംസാരിക്കാന്‍ അവകാശം ഉണ്ടെന്ന് കരുതി എന്തു വേണമെങ്കിലും പറയാം എന്ന നില ശരിയല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സംസാരിക്കാന്‍ അവകാശമുണ്ടെന്ന് കരുതി രാജ്യത്തിനെതിരെ പറയുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























