Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ജനത ചുമക്കുന്ന വിഴുപ്പു ഭാണ്ഡമായി ഉമ്മന്‍ ചാണ്ടി മാറിയെന്ന് പിണറായി, അഴിമതിക്കാരായ മുഖ്യമന്ത്രിയോടും ആര്യാടനോടും മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് പറയണം

15 FEBRUARY 2016 10:42 AM IST
മലയാളി വാര്‍ത്ത.

കേരള ജനത ചുമക്കുന്ന വിഴുപ്പു ഭാണ്ഡമായി ഉമ്മന്‍ ചാണ്ടി മാറിയെന്ന് പിണറായി വിജയന്‍. ഇത്രമാത്രം ജീര്‍ണത ബാധിച്ചയാള്‍ മുഖ്യമന്ത്രിയായിരിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു  . പുറത്തിറങ്ങാന്‍ കഴിയാത്ത മുഖ്യമന്ത്രി എന്ന സ്ഥാനപ്പേര് ഉമ്മന്‍ ചാണ്ടിക്ക് കിട്ടി. അഴിമതിക്കാരായ മുഖ്യമന്ത്രിയോടും ആര്യാടനോടും മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് പറയണം. ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ സമസ്ത മേഖലകളും തകര്‍ന്നു. കാര്‍ഷിക-വിദ്യാഭ്യാസ-വ്യവസായ മേഖലയടക്കം സമ്പൂര്‍ണ തകര്‍ച്ചയിലാണെന്നും പിണറായി പറഞ്ഞു.

നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന് കേന്ദ്രത്തില്‍ കസേര ഉറപ്പിച്ചാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി ഉണ്ടാക്കിയത്. എന്നാല്‍ ഇവരുടെ കയ്യില്‍ ഒന്നുമില്ലെന്ന് കസേര കൊടുക്കേണ്ടവര്‍ക്ക് മനസ്സിലായി. കേന്ദ്രത്തില്‍ കസേര കിട്ടാത്തതിന്റെ ക്ഷീണത്തിലാണ് ഇപ്പോള്‍ ബിഡിജെഎസ്. തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിലും ബിജെപി പച്ച തൊടില്ലെന്ന് ആര്‍എസ്എസിന് മനസ്സിലായെന്നും പിണറായി പറഞ്ഞു. മദ്യാസക്തിക്കെതിരെ ബോധവല്‍ക്കരണം വേണം. മദ്യനിരോധനം ആപത്തേ ഉണ്ടാക്കിയിട്ടുള്ളൂ. മദ്യനിരോധനം നടപ്പിലാക്കിയപ്പോള്‍ കള്ളവാറ്റ് വ്യാപകമായി. അനവസരത്തില്‍ എന്തിന് ഇടതുമുന്നണിയുടെ മദ്യനയം പ്രഖ്യാപിക്കണം. മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കാം. മദ്യ നിരോധനത്തോട് സിപിഎമ്മിന് യോജിപ്പില്ല. മദ്യാസക്തി കുറച്ച് മദ്യ വര്‍ജനമാണ് ലക്ഷ്യം. മദ്യ ഉപഭോഗം കുറയണമെന്നാണ് സിപിഎം നിലപാടെന്നും പിണറായി വ്യക്തമാക്കി.

വിദേശ സര്‍വകലാശാലകളോട് അലര്‍ജി ഇല്ല. വിദ്യാഭ്യാസ മേഖല കച്ചവട രംഗമാക്കരുത്. നിലവിലെ സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കണം. അതിനു ശേഷമാകണം വിദേശസര്‍വകലാശാലകളുമായി ബന്ധം സ്ഥാപിക്കേണ്ടത്. അഴിമതി വിമുക്ത കേരളമാണ് നവകേരളയാത്രയിലൂടെ ലക്ഷ്യമിട്ടതെന്നും പിണറായി അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends