മുഖ്യമന്ത്രിയുടെ അഴിമതി സര്‍ക്കാര്‍ ആരുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങുമെന്ന അവസ്ഥയാണുള്ളതെന്ന് കോടിയേരി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഴിമതി സര്‍ക്കാര്‍ ആരുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങുമെന്ന പരിതാപകരമായ അവസ്ഥയിലാണുള്ളതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരില്‍ നിന്നും കൈക്കൂലി വാങ്ങാം എന്ന അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും.
ബിസിനസിനായി എത്തിയ സരിത എസ്. നായരില്‍ നിന്ന് പോലും കൈക്കൂലി വാങ്ങി. 1.90 ലക്ഷം രൂപയാണ് സരിതയില്‍ നിന്ന് വാങ്ങിയത്. ബാറുകള്‍ പൂട്ടാനും പൂട്ടിയത് തുറക്കാനും കോഴവാങ്ങി. ഇത്തരത്തിലുള്ള അഴിമതിക്കാര്‍ മൂലം മലയാളികള്‍ നാട്ടിലും പുറം നാട്ടിലും അപമാനതിരാകുകയാണെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























