Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യ രംഗത്തെ മികച്ച സേവനം എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി; ജില്ലാ ആശുപത്രികള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും

15 FEBRUARY 2016 12:08 PM IST
മലയാളി വാര്‍ത്ത.

ആരോഗ്യ രംഗത്തെ മികച്ച സേവനം എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏറ്റവും മികച്ച ആതുര സേവനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനാണ് അമ്മയും കുഞ്ഞും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി. ആശുപത്രിയില്‍ നിര്‍മ്മിച്ച മാതൃ-ശിശു വിഭാഗത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ വരുന്ന സമയത്ത് 5 മെഡിക്കല്‍ കോളേജുകളായിരുന്നത് 16 എണ്ണം ആക്കാന്‍ സാധിച്ചു. മെഡിക്കല്‍ കോളേജുകളിലൂടെ ഗുണകരമായ ചികിത്സകള്‍ സാധാരണക്കാരന് ലഭ്യമാക്കും. ജില്ലാ ആശുപത്രികള്‍ മികവിന്റെ കേന്ദ്രങ്ങളാണ്. ഇവിടെയെല്ലാം ഏറ്റവും മികച്ച സേവനം ലഭ്യമാക്കും. ഇതിനായി എല്ലാവരുടേയും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
എസ്.എ.ടി. ആശുപത്രിയെ ഏറ്റവും നല്ല ശിശു സൗഹൃദ ആശുപത്രിയായി മാറ്റാന്‍ കഴിഞ്ഞെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇന്ത്യയിലാദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയ്ക്കുള്ള ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് തുടങ്ങി. ഇന്ത്യയിലാദ്യമായി നവജാത ശിശുക്കളുടെ അംഗവൈകല്യം പരിശോധിക്കുന്നതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കി.
എല്ലാവരുടേയും അവസാനത്തെ അഭയ കേന്ദ്രമാണ് എസ്.എ.ടി. പാവപ്പെട്ട രോഗികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാനാണ് എന്‍.എച്ച്.എമ്മുമായി സഹകരിച്ച് പുതിയ ബഹുനില മന്ദിരം പണിതത്. 80 കോടിയുടെ പ്രോജക്ടാണിത്. ബാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
എം.എ. വാഹീദ് എംഎല്‍.എ., ആരോഗ്യ കേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍ ഐ.എ.എസ്., മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ കുമാരി, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്തിലജനം, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍. നിര്‍മ്മല, എച്ച്.സി.സി. ഡയറക്ടര്‍ എസ്.കെ. ജയന്‍, ഡി.എം.ഒ. ഡോ. കെ. വേണുഗോപാലന്‍, എന്‍.എച്ച്.എം തിരുവനന്തപുരം ഡി.പി.എം. ഡോ. ബി. ഉണ്ണികൃഷ്ണന്‍, എന്‍.എച്ച്.എം. ചീഫ് എഞ്ചിനീയര്‍ കെ.ജെ. ശ്രീകുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി. ആര്‍. നന്ദിനി, കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വൈ. സുജാത, ശിശുരോഗവിഭാഗം മേധാവി ഡോ. കെ. ഇ. എലിസബത്ത്, എസ്.എ.ടി. ആശുപത്രി നഴ്‌സിംഗ് ഓഫീസര്‍ സെലിന്‍ തോമസ്, എച്ച്.ഡി.എസ്. അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
എന്‍.എച്ച്.എമ്മിന്റെ 24 കോടി രൂപ വിനിയോഗിച്ചാണ് 66,000 ചതുരശ്ര അടിയിലുള്ള ഈ ബഹുനില മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. 6 നിലകളുള്ള ഈ മന്ദിരത്തിന്റെ താഴത്തെ നിലയില്‍ ഒ.പി.യും അത്യാഹിത വിഭാഗവുമാണുള്ളത്. ഈ ഒ.പി.ക്കും അത്യാഹിത വിഭാഗത്തിനും വേണ്ട ലബോറട്ടറി സൗകര്യങ്ങളും സ്‌കാനിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കും. ഒന്നാം നിലയില്‍ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്, ഐ.സി.യൂണിറ്റുകള്‍, പോസ്റ്റ് ഡെലിവറി ഏരിയ, കൗണ്‍സിലിംഗ് ഏരിയ, രോഗികള്‍ക്കുള്ള സ്ഥലം എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്. രണ്ടു മുതല്‍ ആറുവരെയുള്ള നിലകളില്‍ വാര്‍ഡുകള്‍, ഹൈ റിസ്‌ക് പ്രഗ്നന്‍സി യൂണിറ്റ്, നവജാത ശിശുക്കള്‍ക്കുള്ള ഐ.സി.യു. എന്നിവയാണ് സജ്ജീകരിക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ ബഹുനില മന്ദിരം പ്രവര്‍ത്തന സജ്ജമാകുന്നതോടെകൂടി സ്ഥലപരിമിതിമൂലും ഏറെ ബുദ്ധിമുട്ടുന്ന എസ്.എ.ടി. ആശുപത്രിക്ക് വളരെയേറെ ആശ്വാസമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends