Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..

ഇനി പിണറായി സർക്കാർ വെള്ളം കുടിക്കും... സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒന്നടങ്കം എതിർപക്ഷത്താക്കിയ സർക്കാരിന്, ഡോ. ബി അശോക് നേടിയ അനുകൂല വിധി തിരിച്ചടിയായി മാറിയിരിക്കുകയാണ്..

18 JANUARY 2025 12:28 PM IST
മലയാളി വാര്‍ത്ത

ഇനി പിണറായി സർക്കാർ വെള്ളം കുടിക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒന്നടങ്കം എതിർപക്ഷത്താക്കിയ സർക്കാരിന് ഡോ. ബി അശോക് നേടിയ അനുകൂല വിധി തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഐ. എ, എസുകാരെ പിണക്കി കൊണ്ട് ഒരു സർക്കാരിന് മുന്നോട്ടു പോവുക പ്രയാസകരമായ കാര്യമാണ്. സർക്കാരിനെ അട്ടിമറിക്കാൻ സിവിൽ സർവീസുകാർ ധാരാളം മതി.കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി, അശോകിന്  പിന്നിൽ അടിയുറച്ച് നിൽക്കുകയാണ് ഐ.എ.എസ്. ലോകം. എൻ. പ്രശാന്തിനെ പിന്തുണച്ചതിന്റെ പേരിൽ ബി അശോകിനെ സ്ഥലം മാറ്റിയ നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതോടെ തോറ്റത്   മുഖ്യമന്ത്രി പിണറായിവിജയനും അദ്ദേഹത്തിന്റെ സർക്കാരുമാണ്. 

 

തദ്ദേശ സ്വയം ഭരണ കമ്മീഷൻ ചെയർമാനായി അശോകിനെ നിയമിച്ച് ഐ എ. എസ്. അസോസിയേഷൻ പ്രസിഡന്റായ അശോകിനെ സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കാനായിരുന്നു സർക്കാർ നീക്കം. ട്രൈബ്യൂണലിനെ സമീപിക്കാൻ അശോകിനെ പ്രേരിപ്പിച്ചതും ഒപ്പം നിന്നതും ഐ എ. എസുകാരാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പിണക്കിയാൽ സർക്കാർ വെള്ളം കുടിക്കും എന്നതാണ് ശരി. ബി. അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ച സർക്കാർ ഉത്തരവാണ്  സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കാണ് സ്റ്റേ.സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിഷന്റെ എറണാകുളം ബെഞ്ചിന്റെതാണ് സ്റ്റേ. ഇതോടെ അശോകിന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരാൻ കഴിയും.

 

ചട്ടങ്ങൾ പാലിക്കാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പദവി തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് അശോക് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഐഎഎസ് കേഡറിനു പുറത്തുള്ള പദവിയിൽ നിയമിക്കുമ്പോൾ ഉദ്യോഗസ്ഥനിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തന്റെ കാര്യത്തിൽ പാലിച്ചില്ലെന്നാണ് അശോകിന്റെ വാദം.ഭരണസർവീസിൽ സുപ്രധാന ചുമതല വഹിക്കുന്ന, കേഡർ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്‌കരണ കമ്മിഷന്റെ അദ്ധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണ്. അത് ഏറ്റെടുക്കാനാവില്ല. തദ്ദേശ വകുപ്പിൽ നാല് മാസം മാത്രമേ താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒട്ടേറെ ഐഎഎസ് ഉദ്യോഗസ്ഥർ സർവീസിലുണ്ടെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ബി. അശോക് ചൂണ്ടിക്കാട്ടി.

ഡോ.ബി.അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ്. സിവിൽസർവീസ് ചട്ടഭേദഗതി പ്രകാരം,സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കമ്മിഷൻ,ട്രൈബ്യൂണലായി നിയമിക്കുന്നതിന് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം. ഇതിനായി സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ ശുപാർശ അയയ്ക്കാം. കേന്ദ്രത്തിൽ ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകൾ പഴ്സണൽ സഹമന്ത്രിയും അതിനു മുകളിലുള്ളവരുടെ ഫയൽ പഴ്സണൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുമാണ് അംഗീകരിക്കേണ്ടത്. അശോകിന് കേന്ദ്രത്തിൽ സീനിയർ അഡിഷണൽ സെക്രട്ടറി റാങ്കുള്ളതിനാൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ കമ്മിഷനായി നിയമിക്കാനാവില്ലെന്നും നിയമ വിദഗ്‌ദ്ധർ വ്യക്തമാക്കുന്നു.സിവിൽ സർവീസുകാരെ കേന്ദ്രത്തിനെതിരായ അന്വേഷണങ്ങൾക്കടക്കം നിയോഗിക്കാതിരിക്കാനാണ് അനുമതി വേണമെന്ന ചട്ടഭേദഗതി കൊണ്ടുവന്നത്.

 

ഇത് പരിഗണിക്കാതെയാണ് അശോകിന്റെ നിയമനം മന്ത്രിസഭ തീരുമാനിച്ചത്.കമ്മിഷന് ചുമതല ശുപാർശ മാത്രമാണുള്ളത്. നിലവിലെ തദ്ദേശനിയമങ്ങൾ വികസനം,പരിസ്ഥിതി സംരക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ച് ശുപാർശ നൽകണം. ഓഫീസിലെത്താതെ പരമാവധി സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശുപാർശകൾ നൽകണം. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും പരിശോധിച്ച് ഗുണകരമായ കാര്യങ്ങൾ ശുപാർശ ചെയ്യാം. മൊബൈൽആപ്പുകൾ,ഇ-ഓഫീസ്,ഡിജിറ്റലൈസേഷൻ എന്നിവയിൽ നിലവിലെ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള ശുപാർശ നൽകാം. പദ്ധതികൾ നടപ്പാക്കുന്നതിന് ഫണ്ടുലഭ്യത കൂടി മുന്നിൽക്കണ്ടുള്ള ശുപാർശകൾ നൽകാം.

 

അന്താരാഷ്ട്ര മാതൃകകളും നിർദ്ദേശിക്കാം. തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ജനസൗഹൃദമാക്കാനും വിഭവങ്ങൾ വർദ്ധിപ്പിക്കാനുമുള്ള ശുപാർശകൾ നൽകണം. കമ്മിഷന്റെ കാലാവധി ഒരുവർഷമാണ്. തദ്ദേശ ഉദ്യോഗസ്ഥരെ കമ്മിഷനിലേക്ക് പുനർവിന്യസിക്കും.ചെലവ് ധനവകുപ്പ് വഹിക്കണം. വാഹനവും ഡ്രൈവറും ടൂറിസംവകുപ്പ് നൽകണം.കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി.അശോകിനെ കമ്മിഷൻ തലപ്പത്തേക്ക്  മാറ്റിയത് ഐ.എ.എസ് നടപടി ചട്ടങ്ങൾ മറികടന്നാണ്. . സ്ഥാനചലനം സർക്കാർ തീരുമാനങ്ങളെ എതിർക്കുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീതെന്നും സൂചനയുണ്ടായിരുന്നു. . സർക്കാരിനൊപ്പം നിൽക്കുന്ന ഒരു വിഭാഗം മുതിർന്ന  ഐ.എ.എസ് ഉദ്യോഗസ്ഥരാണ് എല്ലാം തീരുമാനിക്കുന്നതെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയാണ് തദ്ദേശ ഭരണ പരിഷ്കരണ കമ്മിഷന്റെ ചുമതല ബി.അശോക് ഏറ്റെടുക്കാത്തത്.

 

ഇതിൽ പ്രധാനി ഡോ.എ. ജയതിലകാണ്. ധന സെക്രട്ടറിയായ ജലതിലകുമായി കോർത്താണ് എൻ’ പ്രശാന്ത് പുറത്താകുന്നത്.ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രകടമായും രണ്ട് ചേരിയിലാണ്. സർക്കാരിന്‍റെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കുന്നവരും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരും എന്നിങ്ങനെയാണ് രണ്ടു വിഭാഗങ്ങൾ എന്നാണ് അസോസിയേഷനിലെ അടക്കം പറച്ചിൽ. സർക്കാരിനൊപ്പം നിൽക്കുന്നവർക്ക് സുപ്രധാന പദവികളെല്ലാം കിട്ടുന്നു.ആറു വർഷത്തിനിടെ രണ്ടു വർഷം പദവിയിൽ തുടർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ 17 പേർ മാത്രമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അശോകിൻ്റെ സ്ഥാനചലനവും സർക്കാരിനെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതാണെന്നു പറയുന്നു. ഡപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ നിയമിക്കണമെങ്കിൽ അവരുടെ അനുവാദം കൂടി വാങ്ങണം. അശോകിന്റെ അനുവാദം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്യാതെയായിരുന്നു കൃഷിവകുപ്പിൽ നിന്നുള്ള മാറ്റം. 

 

മുമ്പും അശോകിന് ഇതു തന്നെ സംഭവിച്ചിരുന്നു. അന്ന്  അശോകിനെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ്  മാറ്റിയത് . കൃഷിവകുപ്പിലേക്കായിരുന്നു  അശോകിന്‍റെ മാറ്റം. യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ നീക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. രാജന്‍ ഖോബ്രഗഡെ പുതിയ ചെയര്‍മാനായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ചയാളാണ് രാജന്‍ ഖോബ്രഗഡെ.   മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാന്‍ തീരുമാനമെടുത്തത്. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനുമായുള്ള വിവാദത്തിന് ശേഷം ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. അടുത്ത ഘട്ടത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ എത്തേണ്ടയാളാണ് അശോക്. ഇത് പരിഗണിച്ചാണ് മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.

 

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം സംഭവബഹുലമാക്കിയത് കെഎസ്ഇബി സമരമായിരുന്നു. ചെയര്‍മാനും ഭരണാനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ ബാനുവിന്റെ സസ്പെന്‍ഷനാണ് വിവാദത്തിരി കൊളുത്തിയത്. അനുമതിയില്ലാതെ ജാസ്മിന്‍ ബാനു അവധിയെടുത്തെന്നായിരുന്നു ആരോപണം. ജാസ്മിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ഇബിയിലെ ഇടത് സര്‍വീസ് രംഗത്ത് വന്നതോടെയാണ് പ്രശ്നം കലുഷിതമായത്. എന്നാല്‍, സമരത്തിനിറങ്ങിയവര്‍ക്കെതിരെ പ്രതികാര നടപടിയെടുത്തായിരുന്നു ബോര്‍ഡിന്റെ മറുപടി. അനിശ്ചിതകാല സമരം തുടങ്ങിയതോടെ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സമരത്തിന് മുന്നില്‍ നിന്ന കെഎസ്ഇബിഒഎ പ്രസിഡന്‍റ് എം.ജി സുരേഷ്‍കുമാറിനെ സസ്പെന്‍ഡും ചെയ്തു.

 

എന്നാല്‍, സംഘടന സമരം കടുപ്പിച്ചു. വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അശോകിനെ സംരക്ഷിക്കുന്നെന്ന വിമര്‍ശനമുയര്‍ന്നു. ബോര്‍ഡുമായുള്ള പ്രശ്നം അവരുമായി തീര്‍ക്കട്ടെയെന്ന നിലപാടെടുത്തതോടെ സിപിഎം നേതൃത്വം ഉടനടി പരിഹാരം വേണമെന്ന നിര്‍ദേശം മന്ത്രിക്ക് കൊടുത്തു. അതിനുശേഷമാണ് ചര്‍ച്ചയാകാമെന്ന് മന്ത്രി നിലപാടെടുത്തത്. നീണ്ടുപോയ പ്രശ്നത്തില്‍ വകുപ്പ് മന്ത്രിയുടെ നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.

 

വിഷയത്തില്‍ ജാസ്മിന്‍ ബാനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവധിയില്‍ പോയത് മേലുദ്യോഗസ്ഥരെ അറിയിച്ചും പകരം ചുമതല നല്‍കിയുമാണെന്ന് ജാസ്മിന്‍ കോടതിയെ അറിയിച്ചു. സസ്പെന്‍ഷന്‍ അനുചിതമെന്ന് അറിയിച്ച ഹൈക്കോടതി ജാസ്മിന്‍ ബാനുവിന് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് സ്ഥലമാറ്റത്തോടെ ജാസ്മിന്‍ ബാനുവിനെയും സുരേഷ് കുമാറിനെയും തിരിച്ചെടുത്തെങ്കിലും സംഘടന സമരം പിന്‍വലിക്കില്ലെന്ന നിലപാടെടുത്തു. രണ്ടുപേരുടെയും സ്ഥലം മാറ്റം പിന്‍വലിക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നായിരുന്നു കെഎസ്ഇബിഒഎയുടെ തീരുമാനം.

 

ചെയര്‍മാന്റെയും മാനേജ്മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ വൈദ്യുതി ഭവന് മുന്‍പില്‍ യൂണിയന്‍ അനിശ്ചിതകാലം സമരം തുടങ്ങിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്നത് യൂണിയന് തിരിച്ചടിയായി. പിന്നാലെ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയോടെ സ്ഥലം മാറ്റം കിട്ടിയയിടത്ത് ജോലിക്ക് പ്രവേശിക്കാമെന്ന് യൂണിയന്‍ തീരുമാനം അറിയിച്ചു .മുന്‍ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി ചെയര്‍മാനെതിരെ തിരിഞ്ഞെങ്കിലും അശോകിനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലഐഎഎസ് അസോസിയേഷനും മന്ത്രിയും അശോകിനെ പിന്തുണച്ചെങ്കിലും ഭരണാനുകൂല സംഘടനയുമായുള്ള തര്‍ക്കം വിമര്‍ശനത്തിനിടയാക്കി.

 

എന്നാല്‍, പല തവണ യൂണിയനെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പിലും പ്രസംഗങ്ങളിലും അശോക് എടുത്ത നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഭൂമി ഇടപാടുകള്‍ സംബന്ധിച്ചും ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരായ ചെയര്‍മാന്റെ പോസ്റ്റുകളും വിവാദമായിരുന്നു.എന്നാൽ അന്നത്തെ അശോകല്ല ഇന്നത്തെ അശോക്. അദ്ദേഹത്തിന് അസോസിയേഷന്റെ പൂർണ പിന്തുണയുണ്ട്. ഐ എ എസുകാരെ പിണക്കിയതിന്റെ ഫലമാണ് നിയമഭേദഗതികൾ ഉൾപ്പെടെ പിൻവലിക്കാൻ സർക്കാർ  നിർബന്ധിതമായത്.  വേണ്ടത്ര കൂടിയാലോചനകളില്ലാതെ കൊണ്ടുവന്ന ഒരു ഡസനിലേറെ നിയമഭേദഗതികളും ഉത്തരവുകളും തീരുമാനങ്ങളുമാണ് വിവാദമായതോടെ സർക്കാരിന് പിൻവലിക്കേണ്ടി വന്നത്.

 

ഒന്നാം പിണറായി സർക്കാർ മുതലുള്ള ഈ പട്ടികയിലെ ഒടുവിലത്തേതാണ് വനം നിയമ ഭേദഗതി ഉപേക്ഷിക്കൽ. സർക്കാരിനെ വിമർശിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടയ്ക്കാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമഭേദഗതി നേരത്തെ പിൻവലിച്ചിരുന്നു. സംഘടിതകുറ്റവാളികളെ വിചാരണയില്ലാതെ ആറുമാസം കരുതൽ തടങ്കലിലാക്കാനുള്ള കരടുനിയമവും മരവിപ്പിച്ചു.സിൽവർ ലൈനിനായുള്ള മഞ്ഞക്കുറ്റിയിടൽ ജനരോഷത്തിൽ പൊള്ളി പിൻവാങ്ങേണ്ടിവന്നു. വഖഫ്ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ പാസാക്കിയ ബിൽ, മുസ്ലീംസംഘടനകളുടെ എതിർപ്പിനെത്തുടർന്ന് റദ്ദാക്കി. കരാർജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവും പ്രതിഷേധം കാരണം പിൻവലിച്ചു. 2018ൽ മൂന്ന് ബ്രുവറിക്കും രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയ ഉത്തരവ് വിവാദമായതോടെ റദ്ദാക്കി.

ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായുണ്ടാക്കിയ 5000കോടിയുടെ ധാരണാപത്രത്തിൽ നിന്ന് പിന്മാറേണ്ടിവന്നു. സ്വിറ്റ്സർലന്റ് കമ്പനിയുമായി ചേർന്ന് ഇ-ബസുകളുണ്ടാക്കാനും കേരള ഓട്ടോമൊബൈൽസിന്റെ ഭൂമി നൽകാനുമുള്ള ഇ-മൊബിലിറ്റി പദ്ധതിയും മരവിപ്പിച്ചു. സഹകരണബാങ്കുകളിൽ കോർബാങ്കിംഗിന് നൽകിയ 160കോടിയുടെ കരാർ വിവാദമായതോടെ റദ്ദാക്കി. സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയതും പിൻവലിക്കേണ്ടിവന്നു.കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ മദ്യശാല അനുവദിക്കുമെന്ന പ്രഖ്യാപനവും പിൻവലിച്ച് തലയൂരി. കൊവിഡ് വിവരശേഖരണത്തിന് അമേരിക്കൻകമ്പനി സ്‌പ്രിൻക്ലറുമായുണ്ടാക്കിയ കരാർ പുതുക്കിയില്ല. പമ്പാത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയുംനീക്കി കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള പദ്ധതിയും റദ്ദാക്കി.

 

മഹാപ്രളയത്തിൽ ഡാമുകളിലടിഞ്ഞ 500കോടിയുടെ മണൽനീക്കാൻ ടെൻഡറില്ലാതെ റഷ്യൻമലയാളിയുടെ കമ്പനിക്ക് കരാറിനൊരുങ്ങിയെങ്കിലും പിൻവലിഞ്ഞു. ഉദ്യോഗസ്ഥരുടെ വാക്കുകേട്ടെടുത്ത തീരുമാനങ്ങളാണ് പിൻവലിച്ചവയിൽ ഭൂരിഭാഗവും. പൊലീസ് നിയമഭേദഗതിക്ക് പിന്നിൽ അന്നത്തെ ചീഫ്സെക്രട്ടറി വിശ്വാസ്‌മേത്തയും ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയുമായിരുന്നു. വനം നിയമഭേദഗതി ഉന്നതഉദ്യോഗസ്ഥരുടെ സമ്മർദ്ദത്താലായിരുന്നു. സ്പ്രിൻക്ലർ, ഇ-മൊബിലിറ്രി പദ്ധതികൾക്ക് പിന്നിലും ഐ.എ.എസുകാരായിരുന്നു. ഇത്തരം നിയമങ്ങളെല്ലാം ഐ എ എസുകാർ സർക്കാരിന് മേൽ കെട്ടി വച്ച ദുരന്തങ്ങളായിരുന്നു. സിവിൽ സർവീസുകാരെ പിണക്കിയാൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും.

 

ഇതിന്റെയെല്ലാം ഫലം സർക്കാർ അനുഭവിക്കാൻ പോവുകയാണ്. ഒരു ശാരദാ മുരളീധരനെയും ജയതിലകിനെയും ഉപയോഗിച്ച് സർക്കാരിൽ മുന്നോട്ടു പോകാനാവില്ല. ഐ.എ. എസുകാരുടെ നേതാവിനെയാണ് സർക്കാർ പിണക്കിയിരിക്കുന്നത്. അധികാരം ഒഴിയാൻ പോകുന്ന ഏത് സർക്കാരിന്റെയും അവസ്ഥ ഇതു തന്നെയാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (8 minutes ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (8 minutes ago)

ലേലത്തിലൂടെ അഞ്ച് ടീമുകൾക്ക് സ്വന്തമാക്കാനാവുക 73താരങ്ങളെയാണ്.  (35 minutes ago)

ലിവർപൂളിനെ പരാജയപ്പെടുത്തി പി.എസ്.വിയുടെ ജയം  (50 minutes ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (1 hour ago)

കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്...  (1 hour ago)

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം.  (1 hour ago)

പത്മകുമാറിനെ ഉറക്കാതെ SIT 16 മണിക്കൂർ കസ്റ്റഡിയിൽ..! ചോദ്യം ചെയ്യൽ; ദൈവതുല്യന്റെ കൊങ്ങയ്ക്ക് പിടിച്ച് പപ്പൻ..!  (1 hour ago)

നാളെ പന്ത്രണ്ട് വിളക്ക്... ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്ത്  (1 hour ago)

സൂപ്പർവൈസർ കോർട്ടേഴ്സിൽ മരിച്ച നിലയിൽ  (1 hour ago)

ബണ്ടിചോറിനെ അറസ്റ്റ്‌ ചെയ്ത്‌ കോടതി ജാമ്യത്തിൽ വിട്ടു  (1 hour ago)

കഞ്ചാവ് ഷാരോണ്‍ അർച്ചനയെ പച്ചയ്ക്ക് കത്തിച്ചത്...!തുറന്ന് പറഞ്ഞ് അച്ഛൻ..! ഫ്രോഡ് ഫാമിലി..!  (2 hours ago)

പുതിയ ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  (2 hours ago)

കുഞ്ഞിനേയും വയറ്റിലിട്ട് അർച്ചന തീകൊളുത്തി; ആളിപ്പടർന്ന് ഓടിയത് കോൺക്രീറ്റ് കാനയിലേക്ക്; ആറുമാസം മുൻപ് നടന്ന പ്രണയ വിവാഹം; സംശയത്തിന്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പിതാവ്  (2 hours ago)

സ്വർണവിലയിൽ കുറവ്  (2 hours ago)

Malayali Vartha Recommends