വ്യാപാരി സംഗമം ഇന്ന്; സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു

വിവിധ ആവശ്യങ്ങളുന്നയിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്നു നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുള്‍ ഹമീദ് അറിയിച്ചു.
ഇന്നു സംസ്ഥാന വ്യാപക മായി കടകള്‍ അടച്ചാണു വ്യാപാരികള്‍ സമരത്തിനെത്തുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനു തുടങ്ങുന്ന കണ്‍വന്‍ഷനില്‍ വിവിധ ജില്ലകളില്‍നിന്നുള്ള ഒരു ലക്ഷത്തോളം വ്യാപാരികള്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha