സിയാച്ചിനില്‍ വീരമൃത്യു വരിച്ച ലാന്‍സ്‌നായിക് ബി സുധീഷിന് ഇന്ന് ജന്‍മനാട് യാത്രാമൊഴിയേകും

സിയാച്ചിനില്‍ വീരമൃത്യു വരിച്ച ലാന്‍സ്‌നായിക് ബി സുധീഷിന് ഇന്ന് ജന്‍മനാട് യാത്രാമൊഴിയേകും. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതിക ശരീരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പാങ്ങോട് മിലിറ്ററി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ മണ്‍ട്രോത്തുരുത്തിലെ വീട്ടിലേക്ക് കൊണ്ടുപോകും.
പുലര്‍ച്ചെ പന്ത്രണ്ട് നാല്‍പ്പത്തിയഞ്ചിന് പ്രത്യേക വിമാനത്തിലാണ് സുധീഷിന്റെ ഭൗതതിക ശരീരം തിരുവനന്തപുരതത്ത് എത്തിച്ചത്. സഹോദരന്‍ ലാന്‍സ്‌നായിക് ബി.സുരേഷും മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാവിലെ പത്ത് മണി വരെ സുധീഷ് പഠിച്ച മണ്്!ട്രോത്തുരത്ത് ഗവ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഒരു മണിക്ക് സംസ്‌കാരം. ഫെബ്രുവി മൂന്നിനാണ് സിയാച്ചിനിലുണ്ടായ കനത്ത മഞ്ഞ് വീഴ്ച്ചയില്‍ മറ്റ് 9 പേര്‍ക്കൊപ്പ്ം ലാന്‍സ്‌നായിക് സുധീഷ് വീരമൃത്യു വരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha