സമസ്ത കേരളം റിപ്പോര്‍ട്ട് ചെയ്യാന്‍ മാറും തലയും മറയ്ക്കണം.. മാധ്യമപ്രവര്‍ത്തകയുടെ പോസ്റ്റ് വൈറലാകുന്നു

ആലപ്പുഴയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലയുടെ 90മത് വാര്‍ഷിക സമ്മേളനത്തിന് കഴിഞ്ഞദിവസം സമാപനമായി. ലക്ഷക്കണക്കിന് ആളുകള്‍ അതില്‍ പങ്കെടുക്കുകയുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുന്നത് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്കുണ്ടായ ദുരനുഭവമാണ്. അവരുടെ എഫ് ബി പോസ്റ്റും വൈറലാണ്. മതപണ്‍ഢിതന്റെ ഉപദേശം എന്ന നിലയിലാണ് ശരണ്യ സ്‌നേഹജന്‍ എന്ന മാധ്യമപ്രവര്‍ത്തക പോസ്റ്റ് ചെയ്തിരിക്കുന്നത്.
''5 ലക്ഷം പുരുഷന്‍മാരും.. തുറിച്ച് നോക്കുന്ന 10 ലക്ഷംകണ്ണുകളും... സമസ്തയുടെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ കുറഞ്ഞ പക്ഷം ഒരു തട്ടമിട്ട് മാറും തലയുമെങ്കിലുംമറക്കണമത്രേ''..... ഉപദേശം ഒരു മത പണ്ഡിതന്‍ വക.....
സ്ത്രീയായ് പിറന്നതു കൊണ്ട് മാത്രം ഉമ്മായ്ക്കും പെങ്ങള്‍ക്കും കെട്ടിയോള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ട സമസ്തയുടെ 90 ആം വാര്‍ഷികാഘോഷം നടന്ന ആലപ്പുഴ കടപ്പുറത്ത് നിന്നും ഏക പെണ്‍തരി
എന്നാല്‍ ഈ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും പോസ്റ്റുകള്‍ നിറയുകയാണ് ഇപ്പോള്‍. എന്നാല്‍ താന്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല വാദങ്ങള്‍ അന്ന് അവര്‍ പിന്നീട് വിശദീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha