ജിജി തോംസണിന്റെ കാലാവധി നീട്ടില്ല; പി.കെ. മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും

ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ കാലാവധി നീട്ടേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. പി.കെ. മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാനും ഇന്നലെ മന്ത്രിസഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു.
മൊഹന്തിക്കു രണ്ടു മാസം സര്‍വീസ് മാത്രമേ ശേഷിക്കുന്നുള്ളൂ എങ്കിലും അദ്ദേഹത്തെത്തന്നെ ചീഫ് സെക്രട്ടറിയാക്കണമെന്നായിരുന്നു മന്ത്രിസഭയിലെ ഭൂരിപക്ഷാഭിപ്രായം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഇതേ നിലപാടാണു സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ ജിജി തോംസണ്‍ വിരമിക്കുന്നതും പുതിയ ചീഫ് സെക്രട്ടറി വരുന്നതും ഒഴിവാക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ നിര്‍ദേശം ചര്‍ച്ച ചെയ്‌തെങ്കിലും ഐ.എ.എസിലെ സീനിയോറിറ്റി അവഗണിക്കുന്നതു ശരിയല്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. തെരഞ്ഞെടുപ്പ് നടപടികള്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴായിരിക്കും മൊഹന്തി വിരമിക്കുക. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ മൊഹന്തിക്കു ശേഷം എസ്.എം. വിജയാനന്ദ് ചീഫ് സെക്രട്ടറിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha