വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് നീക്കാന്‍ കമ്മീഷന്‍ നടപടി

വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകളും മരിച്ചുപോയവരുടെ പേരുകളും നീക്കംചെയ്യാന്‍ ഫെബ്രുവരി 15 മുതല്‍ 29 വരെ പ്രത്യേക യജ്ഞം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ഒന്നിലധികം സ്ഥലത്ത് ചേര്‍ത്ത വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യും. പ്രസിദ്ധീകരിച്ച പട്ടികയില്‍ കമീഷന്‍ നടത്തിയ സൂക്ഷമ പരിശോധനയുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് ശുദ്ധീകരിക്കല്‍.
വോട്ടര്‍പട്ടികയുടെ ഡാറ്റാ ബേസില്‍ ഇരട്ടിപ്പുകള്‍ കണ്ടത്തൊനുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബൂത്തടിസ്ഥാനത്തില്‍ ഇരട്ടിപ്പുകള്‍, ഒന്നിലധികം പ്രാവശ്യം ഉള്‍പ്പെട്ട പേരുകള്‍ എന്നിവ കണ്ടത്തെും. ഒരേ നമ്പരില്‍ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതും കണ്ടത്തെും. മരിച്ചുപോയവരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍/ റവന്യൂ വകുപ്പ് എന്നീ തലങ്ങളില്‍ ശേഖരിച്ച് പട്ടികയില്‍ ഇല്ലെന്ന് ഉറപ്പു വരുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha