പണമിറക്കാം പക്ഷേ സീറ്റ് കിട്ടണം, 20 കോടി ചോദിച്ച കേരളത്തിന് 140 കോടി കൊടുത്ത് അമിത്ഷാ..

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിച്ചെടുക്കാന്‍ ബി.ജെ.പി. സംസ്ഥാനഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത് 20 കോടി രൂപ. എന്നാല്‍ കേന്ദ്ര നേതൃത്വം കേരളം പിടിച്ചെടുക്കാന്‍ വാഗ്ദാനം ചെയ്തത് 140 കോടി രൂപ. ഒരോ മണ്ഡലത്തിലും ഒരു കോടി രൂപയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനാണു ബി.ജെ.പി. ദേശീയ നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. ഏതു വിധേനെയും കേരളത്തില്‍ അക്കൗണ്ട് തുറക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. അഞ്ചുമുതല്‍ 10 സീറ്റ് വരെയെങ്കിലും നേടാനുള്ള പദ്ധതികളാണു പാര്‍ട്ടി നടത്തുന്നത്. ത്രിമുഖ തന്ത്രമായിരിക്കും ബി.ജെ.പി. ഇത്തവണ പരീക്ഷിക്കുക. മലബാറില്‍ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം ഉയര്‍ത്തിക്കാട്ടാനാണു പദ്ധതി. മധ്യകേരളത്തില്‍ യു.ഡി.എഫിനെ ആക്രമിക്കുന്ന സമീപനമായിരിക്കും. മധ്യകേരളത്തിലെ ഇടതു വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുന്നത് പ്രയാസമായതിനാല്‍ യു.ഡി.എഫ്. വോട്ടില്‍ വിള്ളലുണ്ടാക്കാനുള്ള തന്ത്രമായിരിക്കും പരീക്ഷിക്കുക. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട്ബാങ്കായ െ്രെകസ്തവ വിഭാഗങ്ങളുടെ വോട്ട് ഭിന്നിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തെക്കന്‍ കേരളത്തില്‍ ഇരുമുന്നണിയിലെയും പാര്‍ട്ടികളുടെ ന്യൂനപക്ഷ പ്രീണനമായിരിക്കും ബി.ജെ.പിയുടെ ആയുധം. മലബാറിലും തെക്കന്‍ കേരളത്തിലുമാണു ബി.ജെ.പി. മുഖ്യമായും സീറ്റ് പ്രതീക്ഷിക്കുന്നത്. മധ്യതിരുവിതാംകൂറില്‍ യു.ഡി.എഫിന്റെ സീറ്റ് കുറയ്ക്കുന്നതാണു രാഷ്ട്രീയമായി ഗുണമെന്ന വിലയിരുത്തലാണു ബി.ജെ.പിക്കുള്ളത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ആവിഷ്‌കരിച്ച പ്രചാരണ തന്ത്രങ്ങളായിരിക്കും ഇത്തവണ കേരളത്തില്‍ ബി.ജെ.പി. നടത്തുക. ആദ്യഘട്ടമായി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പ്രചാരണ വാഹനം അടുത്തയാഴ്ചമുതല്‍ ഓരോ മണ്ഡലത്തിലും പര്യടനം നടത്തും. ഒരു ജില്ലയ്ക്കു രണ്ടു വാഹനം എന്ന നിലയിലാണ് വാഹനം അനുവദിച്ചിരിക്കുന്നത്. കേന്ദ്രസഹായത്തോടെ സംസ്ഥാനത്തു നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha