ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

നിയമസഭയില്‍ പ്രതിപക്ഷഅംഗങ്ങള്‍ ബഹളം വയ്ക്കുന്നു. ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വയ്ക്കുന്നത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വച്ചുതുടങ്ങിയിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ. ബാബുവിന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്ക്കുകയാണ്. എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, വി.എസ് ശിവകുമാര്‍ എന്നിവര്‍ സ്പീക്കറുടെ ഡയസിന് അടുത്തെത്തി ബഹളമുണ്ടാക്കി. ചോദ്യോത്തര വേളയില്‍ മന്ത്രി കെ. ബാബു ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ഇതോടെ മറുപടി അദ്ദേഹം മേശപ്പുറത്ത് വച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha