റേഷന്‍ കടയ്ക്ക് കോഴ, മന്ത്രി അടൂര്‍ പ്രകാശിന്റെ വിജിലന്‍സ് കേസ് പിന്‍വലിക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കം പാളി, മന്ത്രിയുടെ രാജിക്കായി മുറവിളി

കൈക്കൂലി ആരോപണക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരായ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. കേസ് എഴുതിത്തള്ളണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി തള്ളിയതോടെയാണ് സര്‍ക്കാരും വിജിലന്‍സും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് എത്തിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ കൂടിയാണ് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. മന്ത്രിക്കെതിരെയുള്ള കേസ് എഴുതി തള്ളണമോയെന്ന നിയമോപദേശം തേടിയ ശേഷമായിരുന്നു ഡയറക്ടറുടെ നടപടി. കോഴിക്കോട് ഓമശ്ശേരിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് അടൂര്‍ പ്രകാശിനെതിരായ കേസ്. കേസില്‍ ഇനി മന്ത്രി വിചാരണ നേരിടേണ്ടിവരും.
കോണ്‍ഗ്രസ് നേതാവിന് റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരായ കേസ് എഴുതിത്തള്ളാനുള്ള നീക്കമാണ് ഇപ്പോള്‍ പൊളിഞ്ഞത്. കേസില്‍ വിജിലന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവും റേഷന്‍ ഡീലേഴ്‌സ് അസോ. പ്രസിഡന്റും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ എന്‍.കെ. അബ്ദുറഹ്മാന് ഓമശ്ശേരിയില്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. 2005ല്‍ കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിലും തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍വെച്ചും പണം ആവശ്യപ്പെട്ടതായാണ് കേസ്.
മുക്കം കാരശ്ശേരി കുമാരനല്ലൂര്‍ പുലിചുടലയില്‍ പി.സി. സചിത്രന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് കേസിനാധാരം. പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ഇത് കോഴിക്കോട് വിജിലന്‍സിന് കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡിവൈ.എസ്.പി പി.പി. ഉണ്ണികൃഷ്ണന്‍ രണ്ട് കുറ്റപത്രങ്ങള്‍ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.
അടൂര്‍ പ്രകാശ് ഒന്നാംപ്രതിയും അദ്ദേഹത്തിന്റെ പി.എ ആയിരുന്ന വി. രാജു രണ്ടാംപ്രതിയുമായി കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ആദ്യ കുറ്റപത്രം. കോഴിക്കോട് ജില്ലാ സപൈഌഓഫിസറായിരുന്ന ഒ. സുബ്രഹ്മണ്യന്‍, താലൂക് സപൈഌഓഫിസര്‍ കെ.ആര്‍. സഹദേവന്‍, റേഷന്‍ ഡിപ്പോ അനധികൃതമായി നേടിയെന്നാരോപിക്കപ്പെട്ട മലപ്പുറം ഊരകം കുഴിമുറി കുണ്ടുപുഴക്കല്‍ സമീര്‍ നവാസ് എന്നിവരാണ് രണ്ടാമത്തെ കുറ്റപത്രത്തില്‍ പ്രതികള്‍. എന്‍.കെ. അബ്ദുറഹ്മാന്‍ അടക്കമുള്ളവര്‍ കേസില്‍ സാക്ഷികളാണ്.
മന്ത്രിക്കെതിരെയുള്ള വിജിലന്‍സ് ഡയറക്ടറുടെ നടപടി ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. വിജിലന്‍സ് കേസ് എഴുതി തള്ളാനാവില്ലെന്ന കാരണത്താല്‍ മന്ത്രി രാജിക്ക് തയ്യാറാവണമെന്നാണ് യുഡിഎഫിലെ ഘടക കക്ഷികളുടെ അഭിപ്രായം. മാണിക്കെതിരെ ബാര്‍ക്കോഴക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുബോള്‍ സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മാണി ധനമന്ത്രി സ്ഥാനം രാജിവെച്ചു. എന്നാല്‍ അതിന് ശേഷം ആരോപണ വിദേയരായ മന്ത്രി കെ ബാബുവും മുഖ്യമന്ത്രിയും രാജിവെക്കാതെ മാറിനിന്നു. ഇത് കേരളാ കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിരുന്നു. അന്നുതന്നെ യുഡിഎഫില്‍ രണ്ട് തരം നീതിയാണെന്ന് മാണിഗ്രൂപ്പ് ആരോപിച്ചിരുന്നു.വരും ദിവസങ്ങളില്‍ അടുര്‍ പ്രകാശിന്റെ രാജിക്ക് യുഡിഎഫില്‍ നിന്ന് തന്നെ മുറവിളി തുടങ്ങുമെന്ന് ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























