തൃശൂര്‍ മണലൂരില്‍ മധ്യവയസ്കയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍

തൃശൂര്‍ മണലൂരില്‍ മധ്യവയസ്കയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ . വേളയില്‍ വീട്ടില്‍ ലത (56)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ലത ഭര്‍ത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു താമസിച്ചിരുന്നത്. ബിസിനസുകാരനായിരുന്ന ഭര്‍ത്താവിനെ 6 മാസം മുന്‍പ് ചെന്നൈയില്‍ വച്ച് കാണാതായതാണ്. തുടര്‍ന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് .
" f
https://www.facebook.com/Malayalivartha

























