Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കേരള ഗവർണറെ പുകഴ്ത്തി ലേഖനമെഴുതിയ സി പി എം സംസ്ഥാന സെക്രട്ടറി, എം.വി. ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയന് പണി കൊടുത്തു.. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ ഇംഗ്ലീഷ് കോപ്പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ചു..

24 JANUARY 2025 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

കേരള ഗവർണറെ പുകഴ്ത്തി ലേഖനമെഴുതിയ  സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയന് പണി കൊടുത്തു. സർക്കാരും മുഖ്യമന്ത്രിയുമായി സ്വരചേർച്ചയിൽ തുടരുന്ന  ഗവർണറെ അനുകൂലിച്ച് ഗോവിന്ദൻ മാസ്റ്റർ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ ഇംഗ്ലീഷ് കോപ്പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ചു. ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും വ്യത്യസ്തനാവാൻ ശ്രമിക്കുന്ന പുതിയ ഗവർണർക്ക് ഗോവിന്ദൻ മാസ്റ്ററുടെ ലേഖനം തലവേദനയാകാനാണ് സാധ്യത. ആരിഫ് മുഹമ്മദ് ഖാനെക്കാൾ  മൂന്നിരട്ടി ശക്തിയിൽ ഇടിക്കാനാണ് ആർ എസ് എസുകാരനായ ആർലെക്കറെ കേന്ദ്രം കേരളത്തിൽ നിയമിച്ചത്.     എന്നാൽ പുതിയ ഗവർണറുടെ പ്രവൃത്തിയിൽ അസഹ്യരായി മാറിയിരിക്കുകയാണ് ബി ജെ പി കേന്ദ്ര നേതൃത്വം. ചുരുക്കത്തിൽ ഗവർണറുമായി ചേർന്ന് പൊയ്ക്കൊണ്ടിരുന്ന മുഖ്യമന്ത്രിയെ വഴിയിൽ കൊണ്ടിട്ട ശേഷം തിരിഞ്ഞോടിയിരിക്കുകയാണ് എം.വി. ഗോവിന്ദൻ.ഇതിന് പിന്നാലെ ഗവർണർ വി എസിന്റെ വീട്ടിലെത്തിയതും വാർത്തയായി. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്നും ഇത് സ്വാഗതാർഹമാണെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാൽ മിനുട്ടിൽ ഒതുക്കിയിരുന്നു.


രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണ് ഗവർണർ പ്രസംഗിച്ചത്. ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളിൽനിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നൽകുന്നതാണെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇവയാണ്: ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്‌ക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ നടത്തിയത്.മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനിൽനിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയ്യാറായി.

 

കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ടെങ്കിലും അതിന്റെ പേരിൽ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ഗവർണർ തയ്യാറായില്ലെന്നത് സ്വാഗതാർഹമാണ്. തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്തുനിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഹാറിലേക്ക് സ്ഥലം മാറിപ്പോയ മുൻ ഗവർണർ കഴിഞ്ഞ വർഷംപോലും ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താൻ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല.പതിനഞ്ചാം കേരള നിയമസഭയുടെ 13–--ാം സമ്മേളനത്തിന്റെ ആദ്യ ദിവസം, രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണ്. അതോടൊപ്പം വരും നാളുകളിൽ കേരളം കൈവരിക്കാൻ പോകുന്ന വികസനത്തിന്റെ മാർഗരേഖകൂടി അതിലുണ്ട്.

 

എട്ടുവർഷമായി തുടരുന്ന വികസനക്ഷേമ പദ്ധതികൾ തുടരുന്നതോടൊപ്പം പാവങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളിൽനിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്. നൈപുണ്യ വികസന ഇന്ത്യയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി ഭരിക്കുന്ന രാജ്യത്ത് 5 ശതമാനമാണ് നൈപുണ്യം ലഭിച്ച തൊഴിൽ സേന. ഈ ഘട്ടത്തിലാണ് ഒരു തൊഴിൽ പഠിക്കാൻ കേരളത്തിലെ വിദ്യാർഥികൾക്ക്‌ അവസരമൊരുങ്ങുന്നത്. ഇത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ്. അതോടൊപ്പം ജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റവും. വ്യവസായസൗഹൃദത്തിൽ കേരളം നിലവിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് എന്ന കാര്യവും ഇതോടൊപ്പം ചേർത്തുവായിക്കണം.


മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത, വികസിത രാഷ്ട്രങ്ങൾക്കുപോലും അപ്രാപ്യമായ ഒരു ലക്ഷ്യത്തിലേക്കാണ് കേരളം മുന്നേറുന്നത്. അതോടൊപ്പം തന്നെ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ലക്ഷ്യമിട്ട് നിർമിക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെ പ്രവർത്തനവും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും കഷ്ടത അനുഭവിക്കുന്നവരോടുള്ള സർക്കാരിന്റെ അനുഭാവമാണ് പ്രകടമാക്കുന്നത്.കേന്ദ്ര അവഗണനയുടെ പശ്ചാത്തലത്തിൽ ഈ വിഭാഗം ജനങ്ങൾക്കായി നടപ്പിലാക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങളിൽനിന്നും പിന്മാറില്ലെന്ന ശക്തമായ സന്ദേശം നയപ്രഖ്യാപനം നൽകുന്നു. അതിലൊന്ന് അതിദാരിദ്ര്യം അനുഭവിക്കുന്ന 64006 പേരേ അതിൽനിന്നും മുക്തരാക്കുമെന്ന പ്രഖ്യാപനമാണ്.     മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത, വികസിത രാഷ്ട്രങ്ങൾക്കുപോലും അപ്രാപ്യമായ ഒരു ലക്ഷ്യത്തിലേക്കാണ് കേരളം മുന്നേറുന്നത്. അതോടൊപ്പം തന്നെ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ലക്ഷ്യമിട്ട് നിർമിക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെ പ്രവർത്തനവും ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും കഷ്ടത അനുഭവിക്കുന്നവരോടുള്ള സർക്കാരിന്റെ അനുഭാവമാണ് പ്രകടമാക്കുന്നത്.മോദി സർക്കാർ മുന്നോട്ടു വയ്‌ക്കുന്ന നവഉദാരവാദനയങ്ങൾ തള്ളിക്കളഞ്ഞ്‌ പ്രായോഗിക ബദലുകൾ മുന്നോട്ടു വയ്‌ക്കുന്നു എന്നതാണ് നയ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. എന്നാൽ ഇത്‌ ബോധപൂർവം മറച്ചുവച്ച് കേന്ദ്രവിമർശം കേരള സർക്കാർ മയപ്പെടുത്തിയെന്ന ആഖ്യാനമാണ് മുഖ്യധാരാ മാധ്യമങ്ങൾ നൽകിയത്. മനോരമ ഉൾപ്പെടെ നയപ്രഖ്യാപന പ്രസംഗം ഒന്നാം പേജിൽപ്പോലും നൽകാൻ തയ്യാറായില്ല.     ഉൾപേജിൽ നൽകിയ വാർത്തയിലാകട്ടെ "കേന്ദ്രത്തോട് മയ’മെന്നും "വമ്പൻ പ്രഖ്യാപനങ്ങൾ’ ഇല്ലെന്നും തട്ടിവിട്ടു. ഇതേ ആഖ്യാനമാണ് മാതൃഭൂമിയായാലും മാധ്യമമായാലും സ്വീകരിച്ചത്. കേരള കൗമുദി മുഖ്യവാർത്തയാക്കിയെങ്കിലും "ഇനി അനുനയം’ എന്ന മറ്റ് മാധ്യമങ്ങളുടെ തെറ്റായ ആഖ്യാനമാണ് തലക്കെട്ട്‌ നൽകിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവുമായി ഒരു തരത്തിലുള്ള യോജിപ്പും എൽഡിഎഫിനോ സിപിഐ എമ്മിനോ ഇല്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം വഷളാകുന്നതിനുള്ള പ്രധാന കാരണം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതുകൊണ്ടാണ്. സംസ്ഥാന സർക്കാരിന് അർഹമായ സാമ്പത്തിക സഹായം പോലും നൽകുന്നതിൽനിന്നും കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുന്നതാണ് പ്രശ്നം.     അതോടൊപ്പം ഗവർണർപദവി ഉപയോഗിച്ച് സുഗമമായി ഭരണം നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനെയാണ് പിണറായി വിജയൻ സർക്കാർ എതിർക്കുന്നത്. ഇക്കാര്യം ഈ വർഷത്തെ നയപ്രഖ്യാപന പ്രസംഗത്തിലും മറയില്ലാതെ പറയുന്നുണ്ട്.
ഇത്തരത്തിൽ കേന്ദ്ര സർക്കാരിനെ കാടടച്ച് തെറി പറയുന്ന എം. വി ഗോവിന്ദന്റെ പുകഴ്ത്തലിൽ ഗവർണർ നിന്നു കൊടുത്തതാണ് കേന്ദ്ര സർക്കാരിന്റെ വിഷത്തിനുള്ള കാരണം. ഗോവിന്ദന്റെ ആർലെക്കർ വാഴ്ത്തലിന്റെ വീഡിയോ സഹിതം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കാതലായ ചില മാറ്റങ്ങൾക്കായിരിക്കും ഇത് തുടക്കം കുറിക്കുക.     ലോക്സഭയിലേക്ക് സുരേഷ് ഗോപിയെ ജയിപ്പിച്ചത് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളാണെന്ന കാര്യം കേരളത്തിലെ എല്ലാ ബി.ജെ പി നേതാക്കളും സമ്മതിക്കുന്നുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ എല്ലാ നീക്കങ്ങളും ബി ജെ പി കേന്ദ്ര നേതൃത്വം സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. അദ്ദേഹം കേരളത്തിൽ പിണറായിയുമായി നടത്തിയത് ഒറ്റയാൾ പോരാട്ടമാണ്.കേരളത്തിലെ ബി ജെ പി ദുർബലരാണെന്ന് കേന്ദ്ര നേതൃത്വത്തിനറിയാം. അതുകൊണ്ടു തന്നെ ബി ജെ പിക്ക് വേണ്ടി പിണറായിയോട് മല്ലിടാൻ കേന്ദ്ര നേതൃത്വം കരുതിവച്ചത് ഗവർണറെയാണ്. എന്നാൽ അഞ്ചുകൊല്ലത്തിനപ്പുറം ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ നിലനിർത്താൻ കഴിയില്ല. അദ്ദേഹം കേരള ബി ജെ പിക്ക് നൽകിയ സംഭാവനക്കുള്ള പ്രത്യുപകാരമായാണ്  ബീഹാർ ഗവർണർ സ്ഥാനം അദ്ദേഹത്തിന് നൽകിയത്.  ആർലെക്കറിനെ കേരളത്തിലേക്ക് അയച്ചത് അമിത് ഷായാണ്. അദ്ദേഹം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. 

 

ഗോവ സ്വദേശിയായ ആർലെക്കർ ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ്. ദീർഘകാലം ആർഎസ്എസ് പ്രചാരക് ആയി പ്രവർത്തിച്ചിരുന്ന ആർലെക്കർ 1989ലാണ് ബിജെപി അംഗത്വം എടുക്കുന്നത്. ഗോവ ബിജെപി ജനറൽ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷൻ ചെയർമാൻ, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കേരളത്തിലെ പല ബി. ജെ പി നേതാക്കളുമായി പുതിയ ഗവർണർക്ക് അടുത്ത ബന്ധമുണ്ട്. 2002ൽ ഗോവ നിയമസഭാംഗമായി. 2014ൽ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോൾ ആർലെക്കറുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായി.

 

ആർലെക്കർ സ്പീക്കറായിരിക്കുമ്പോഴാണ് ഗോവ നിയമസഭയെ രാജ്യത്തെ ആദ്യ കടലാസ്‌രഹിത നിയമസഭയായി പ്രഖ്യാപിച്ചത്. 2015ൽ മന്ത്രിസഭാ പുനഃസംഘടനയിൽ ഗോവയിൽ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈയിൽ ഹിമാചൽ പ്രദേശ് ഗവർണറായി. 2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണറായി നിയമിക്കപ്പെട്ടു.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആർലെക്കർ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച നേതാവ് കൂടിയാണ് ആർലെക്കർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് സത്യഗ്രഹ സമരം നടത്തിയതുകൊണ്ടല്ല, ജനങ്ങൾ ആയുധമെടുത്തതുകൊണ്ടാണ് എന്നായിരുന്നു ആർലെക്കറുടെ വിവാദമായ അവസാനത്തെ പ്രസ്താവന. ഡിസംബർ 22ന് ഗോവയിൽ ഒരു പുസ്തക പ്രകാശ ചടങ്ങിലായിരുന്നു ആർലെക്കറുടെ പ്രസ്താവന.

 

ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ആർലെക്കർ പറഞ്ഞു.ജെഎൻയു വിദ്യാർഥി നേതാവായിരുന്ന കനയ്യ കുമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടയിൽ  അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാനാവില്ല എന്ന പരാമർശവും ആർലെക്കർ നടത്തിയിരുന്നു. ബിഹാർ ഗവർണറായിരിക്കുമ്പോൾ സർവകലാശാല ഭരണവുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ സർക്കാരുമായും ആർലെക്കർ കൊമ്പുകോർത്തിരുന്നു. ഒരു വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ താത്പര്യം മുൻനിർത്തി തന്നെയാണ് ആർലെക്കർ എത്തുന്നത് എന്നാണ് കെ.സുരേന്ദ്രന്റെ പ്രതികരണവും വിരൽചൂണ്ടുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ശൂന്യമാക്കിയതെല്ലാം ആർലെക്കർ നികത്തും. ഇത്തരം ഒരുപ്രതീക്ഷക്കാണ് ഇപ്പോൾ മങ്ങലേറ്റത്.

 

മുഖ്യമന്ത്രി ഭാര്യാസമേതം രാജ് ഭവനിലെത്തിയതും വാർത്തയായി മാറിയിരുന്നു. രാജ്ഭവനിൽ ഭാര്യക്കൊപ്പം കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രഭാതസവാരിക്ക് ക്ഷണിച്ചു. രാജ്ഭവനിൽ നടക്കാൻ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ആയിരുന്നു ഗവർണറുടെ ക്ഷണം. മുഖ്യമന്ത്രി പറഞ്ഞത് ശരിവച്ച ഗവർണർ, രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും പിണറായിയോട് പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. മുമ്പ് മലയാളിയായ സി വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റപ്പോൾ സമാനമായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത സൗഹ്യദം സ്ഥാപിച്ച ഗവർണർ രാജ്ഭവനിലേക്ക് മമതയെ ക്ഷണിച്ചുവരുത്തി.

 

തിരികെ മുഖ്യമന്ത്രിയുടെ വസതിയിലും ഗവർണറെത്തി.ഇക്കാര്യം ബംഗാളിലെ ബി.ജെ.പി. വൻ വിവാദമാക്കി മാറ്റി. അതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി ഗവർണറെ ഡൽഹിക്ക് വിളിച്ചുവരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ ചർച്ചയെ  തുടർന്ന് ഗവർണർ സ്വയം മാറി. അങ്ങനെയാണ് ബംഗാൾ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ ശത്രുവായി ബംഗാൾ ഗവർണറായത്. ഒടുവിൽ മമതയും ബോസും സ്ത്രീ പീഡനത്തിന്റെ പേരിൽ വരെ കൊമ്പു കോർത്തു.പുതിയ ഗവർണർ എത്തിയതിൽ വലിയ ആശ്വാസമാണ് പിണറായി അനുഭവിക്കുന്നത്. പുതിയ ഗവർണറുമായി കോർക്കാൻ പിണറായി തയ്യാറല്ല. ഗവർണറും രാജ് ഭവനും ആവശ്യപ്പെടുന്നതെല്ലാം നൽകാൻ നിർദ്ദേശം നൽകി കഴിഞ്ഞു. ഗവർണർ കേരളത്തിലെത്തിയ ദിവസം പഴയ ഗവർണറുടെ ക്യാമ്പിൽ ഉണ്ടായിരുന്ന പോലീസുകാരെ സർക്കാർ മാറ്റിയിരുന്നു.

ഇക്കാര്യം അറിഞ്ഞയുടൻ ഗവർണർ ക്ഷുഭിതനായി. പഴയ ഗവർണർക്കൊപ്പം നിന്ന പോലീസുകാരെ എന്തിന് വേണ്ടിയാണ് മാറ്റിയ തെന്ന് ചോദിച്ചു. പേടിച്ച സർക്കാർ  തീരുമാനം പിൻവലിച്ചു.ആരിഫ് മുഹമ്മദ് ഖാന് ഒപ്പം നിന്ന ഉദ്യോഗസ്ഥരെ തന്നെയാണ് പുതിയ ഗവർണർ നിയമിച്ചത്. അതിലും സർക്കാർ ഗവർണർക്ക് കീഴടങ്ങി. ഇങ്ങനെയൊരു ഗവർണറെയാണ് പിണറായി പ്രതീക്ഷിച്ചത്. അതു തന്നെ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ എം.വി. ഗോവിന്ദന് ഇതൊന്നും സഹിക്കുന്നില്ല. അദ്ദേഹം പിണറായിയെ കുഴിയിലാക്കാനുള്ള ക്വട്ടേഷനാണ് എടുത്തിരിക്കുന്നത്. താൻ ഗവർണറെ അനുകൂലിച്ച് പാർട്ടി പത്രത്തിൽ ലേഖനം എഴുതിയാൽ കേരളത്തിലെ ബി.ജെ പി നേതാക്കൾ വെറുതെയിരിക്കില്ലെന്ന് അറിയാത്തയാളല്ല എം.വി. ഗോവിന്ദൻ.പരിണിത പ്രജ്ഞനായ നേതാവാണ് എം.വി. ഗോവിന്ദൻ. അദ്ദേഹം കേന്ദ്രത്തിലും കേരളത്തിലുമുള്ള ബി ജെ പിക്കാരെ പ്രകോപിപ്പിച്ച് പിണറായിയെ ഇല്ലാതാക്കുമെന്ന് വേണം കരുതാൻ.

 

പിണറായിക്കും അപകടം മണത്തിട്ടുണ്ട്. എം.വി. ഗോവിന്ദന്റെ ഉദ്ദേശം വ്യക്തമാണെങ്കിൽ നയപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ട് ഇങ്ങനെയൊരു ലേഖനം അദ്ദേഹം എഴുതുമായിരുന്നില്ല. ആനന്ദബോസിന്റെ അവസ്ഥയിൽ ആർലെക്കർ എത്തുമോ എന്നറിഞ്ഞാൽ മതി. ആനന്ദബോസ് അന്ന് കഷ്ടിച്ച് പിടിച്ചു നിൽക്കുകയാണ് ചെയ്തത്. മുൻ ഗവർണറും പുതിയ ഗവർണറുടെ നീക്കങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കാതിരിക്കില്ല. പുതിയ ഗവർണർ സി പി എമ്മിന്  വേണ്ടപ്പെട്ടവനായാൽ തീർച്ചയായും കേന്ദ്രം ഇടപെടും. കാരണം സി.പി. എമ്മിനെ വളർത്തുകയല്ല ബി ജെ പിയുടെ ലക്ഷ്യം. കോൺഗ്രസാണ് ബി ജെ പിയുടെ ശത്രുവെങ്കിലും സി.പി.എമ്മിനെയും ബി ജെ പിക്ക് ഇല്ലാതാക്കണം. അതിന് ഗവർണർ സി.പി. എമ്മുകാരനായാൽ  കഴിയില്ല. ഏതായാലും പിണറായിയും ഗോവിന്ദനും തമ്മിലുളള ബന്ധം വഷളായി മാറിയിരിക്കുകയാണ്. നാളെ ഗവർണർ പിണറായിക്ക് എതിരായാൽ അത് ഗോവിന്ദന്റെ തലയിലിരിക്കുമെന്ന് ചുരുക്കം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (2 minutes ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (18 minutes ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (38 minutes ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (43 minutes ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (1 hour ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (8 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (9 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (10 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (10 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (10 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (11 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (11 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (12 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (12 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (13 hours ago)

Malayali Vartha Recommends