കൈകള്‍ കെട്ടി ദമ്പതിമാര്‍ നെയ്യാറില്‍ച്ചാടി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ മുട്ടട..ഏകമകനായ ശ്രീദേവ്, ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു... ഇതിനുശേഷം അച്ഛനും അമ്മയും മാനസികമായി തളര്‍ന്നിരുന്നു..

ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി മകന്റെ മരണത്തിന് പിന്നാലെ ദമ്പതികളും . മകന്‍ മരിച്ച് ഒരു വര്‍ഷം തികയുന്ന ദിവസം പരസ്പരം കൈകള്‍ കെട്ടി ദമ്പതിമാര്‍ നെയ്യാറില്‍ച്ചാടി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ മുട്ടട. തിരുവനന്തപുരം, മുട്ടട, അറപ്പുര ഭദ്രകാളി ക്ഷേത്രത്തിനു സമീപം, അറപ്പുര ലെയ്ന്‍ 53/എ, എസ്.ഡി.കെ. സദനത്തില്‍ പരുത്തിപ്പാറ സ്നേഹദേവ്(61), ഭാര്യ ശ്രീകല(56) എന്നിവരാണ് മരിച്ചത്. അരുവിപ്പുറം, വലിയവിളാകം കടവിലാണ് സംഭവം. സ്നേഹദേവിന്റെ സഹോദരന്‍ റെയില്‍വേയില്‍ ജോലിചെയ്യുന്ന അജിദേവ്കുമാറിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് കാറില്‍ ഇരുവരും ജോലിസ്ഥലത്തുചെന്ന് കണ്ടിരുന്നു.
ക്ഷേത്രദര്‍ശനത്തിനു പോകുന്നുവെന്നും പറഞ്ഞു. പക്ഷേ ആ യാത്ര മരണത്തിലേക്കായി. ഇവരുടെ ഏകമകനായ എല്‍.എല്‍.ബി. വിദ്യാര്‍ഥിയായിരുന്ന ശ്രീദേവ്(22) ഒരു വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഇതിനുശേഷം അച്ഛനും അമ്മയും മാനസികമായി തളര്‍ന്നിരുന്നു.മകന്റെ മരണത്തെത്തുടര്‍ന്ന് ഇരുവരും ശ്രീദേവ് സ്നേഹദേവ് എന്നപേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചിരുന്നു. ഈ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിധവകള്‍ക്കു സഹായധന വിതരണം നടത്തിയിരുന്നു. പോലീസ് കണ്ടെടുത്ത കുറിപ്പില്‍ 'ഞങ്ങള്‍ മകന്റെ അടുത്തേക്കു പോകുന്നു' എന്നാണ് എഴുതിയിരുന്നത്.
മൃതദേഹങ്ങള്‍ മകന്റെ കുഴിമാടത്തോടു ചേര്‍ന്ന് സംസ്‌കരിക്കണമെന്നും പൊതുദര്‍ശനത്തിനു വെക്കരുതെന്നും എഴുതിയിട്ടുണ്ട്.അങ്ങനെ ആത്മഹത്യ കുറിപ്പ് ബന്ധുക്കള്‍ക്ക് നോവുള്ള ഓര്‍മ്മയായി. വ്യാഴാഴ്ച രാവിലെ സമീപവാസികളാണ് വലിയവിള കടവില്‍ മൃതദേഹങ്ങള്‍ കണ്ടത്. കടവില്‍ ഇരുവരുടെയും ചെരിപ്പുകളും ഇവര്‍ കുടിച്ചെന്നു കരുതുന്ന ശീതളപാനീയത്തിന്റെ കവറുകളും ഉണ്ടായിരുന്നു.സ്നേഹദേവ് 'തലസ്ഥാന പത്രിക' എന്ന പത്രം നടത്തുന്നയാളാണ്. ഭാര്യ ശ്രീകല നഗരത്തിലെ സൈലം എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തിലെ അധ്യാപികയാണ്. ഇവര്‍ ഏതാനും ദിവസങ്ങളായി ജോലിക്കു പോകുന്നില്ലായിരുന്നു. മകന്റെ മരണശേഷം സ്നേഹദേവ് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ശ്രീദേവിന്റെ ചികിത്സ. മകന് ചികിത്സ നിഷേധിച്ചെന്ന് ചൂണ്ടിക്കാണിച്ച് ദമ്പതികള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. മകന്‍ മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്നും, നീതി കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അരുവിപ്പുറം ശിവക്ഷേത്രത്തിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടശേഷം കടവിലെത്തി ഇരുവരും കൈകള്‍ കയര്‍കൊണ്ട് കെട്ടിയശേഷം നെയ്യാറിലേക്കു ചാടുകയായിരുന്നെു. സ്നേഹദേവിന്റെ വലത്തെ കൈയിലും ശ്രീകലയുടെ ഇടത്തെ കൈയിലുമാണ് കെട്ടിയിരുന്നത്. ഇവര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് പിന്നീട് കണ്ടെടുത്തു. മകന്‍ മരിച്ച് ഒരു വര്‍ഷമാകുന്ന നക്ഷത്രം വരുന്ന ദിവസമായിരുന്നു വ്യാഴാഴ്ച.
https://www.facebook.com/Malayalivartha

























