രാജ്യദ്രോഹ കുറ്റം: എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി പൊലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ പെട്ടെന്ന് എന്‍ഐഎക്ക് കേസ് കൈമാറാന്‍ കോടതി ഉത്തരവിടേണ്ട സാഹചര്യമില്ലെന്ന ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കേസിന്റെ മറ്റ് വിശദാംശങ്ങളിലേക്കോ കേന്ദ്രസര്‍ക്കാരിന്റെയും എന്‍ഐഎയുടെയും അഭിപ്രായങ്ങളോ കോടതി ആരാഞ്ഞില്ല.
കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ രീതിക്കെതിരെ സര്‍വ്വകലാശാലയില്‍ പ്രക്ഷോഭം അതിശക്തമായി തുടരുകയാണ്. കനയ്യ കുമാറിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തില്‍ ബിജെപി എംഎല്‍എ ഒപി ശര്‍മ്മയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും പൊലീസും വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും മര്‍ദിച്ചതിന്റെ കൂടി പശ്ചാത്തലത്തില്‍ പ്രക്ഷോഭത്തിന് ശക്തിയേറിയിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവിനെയാണ് ബിജെപി എംഎല്‍എ ഒപി ശര്‍മ്മ മര്‍ദ്ദിച്ചത്. താന്‍ മര്‍ദിച്ചുവെന്നും രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയാല്‍ ഇത്തരക്കാരെ ഇനിയും മര്‍ദ്ദിക്കുമെന്നും ഒപി ശര്‍മ്മ ഭീഷണി മുഴക്കി.
കോടതിയിലുണ്ടായ മര്‍ദനത്തിനെതിരെ വിവിധ തലങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























