ഐഎഎസോ, ഐപിഎസോ ആകുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്; അവള് വേറെ ലെവല്‍ ആണ്: ഗ്രീഷ്മയെ കുറിച്ച് മുന്‍ കാമുകന്റെ വെളിപ്പെടുത്തല്‍

കഷായത്തില്‍ വിഷം കൊടുത്ത് കാമുകനായ ഷാരോണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് രേഖപ്പെടുത്തിയാണ് കോടതി ഗ്രീഷ്മയ്ക്ക് പരാമവധി ശിക്ഷ തന്നെ നല്‍കിയത്. തമിഴ്നാട്ടിലെ സൈനികനുമായി ഉറപ്പിച്ച വിവാഹം നടക്കുന്നതിന് വേണ്ടിയാണ് ഷാരോണിനെ വിഷം കൊടുത്ത് ഗ്രീഷ്മ വകവരുത്തിയത്.
ഗ്രീഷ്മയുടെ മറ്റുചില സ്വഭാവങ്ങളെ കുറിച്ച് മുന്കാമുകന് പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. പ്രണയിച്ചിരുന്ന സമയത്ത് ഗ്രീഷ്മ ചതിക്കുമെന്ന തോന്നലുണ്ടായി. തുടര്‍ന്നാണ് ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്ന് ഇയാള്‍ പറയുന്നു. കോളേജിലെ ഗ്രീഷ്മയുടെ വനിതാ സുഹൃത്തുക്കള്‍ പറയുന്നത് 'അവള് വേറെ ലെവല്‍ ആണ്' എന്നാണ്. ഐഎഎസോ, ഐപിഎസോ ആകുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കൂട്ടിലിട്ട് വളര്‍ത്തുന്നപോലെയാണ് വീട്ടുകാര്‍ ഗ്രീഷ്മയെ വളര്‍ത്തിയത്. പലതും പറഞ്ഞുകൊടുത്തിരുന്നില്ല.
യുവാവിന്റെ വാക്കുകള്‍-
''നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമല്ലോ എന്നോര്‍ത്ത് വിഷമമുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അവള് ചെയ്തത്. അച്ഛന് എന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയതാണ്. അതുകൊണ്ട് കുടുംബഭാരമെല്ലാം ഞാനാണ് നോക്കുന്നത്. ക്ഷേത്രത്തില്‍ വച്ചാണ് ഗ്രീഷ്മയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഗ്രീഷ്മ ഐഎഎസ് കോച്ചിംഗിന് പോയിരുന്നു. അന്ന് ഞാനാണ് ബൈക്കില്‍ കൊണ്ടുപോയിരുന്നത്. ഗ്രീഷ്മയുടെ മുന്‍വശത്തെ പല്ല് പോയത് സ്കൂട്ടറില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ്.
നാട്ടില്‍ പ്രചരിക്കുന്നത് പോലെ ഒരു തരത്തിലുള്ള ശാരീരിക ബന്ധവും ഗ്രീഷ്മയുമായി ഉണ്ടായിട്ടില്ല. പ്രണയിച്ചിരുന്ന സമയത്ത് ഗ്രീഷ്മ ചതിക്കുമെന്ന തോന്നലുണ്ടായി. തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് ഞാന്‍ പിന്മാറി. സുഹൃത്തുക്കളായി തുടരാം എന്നായിരുന്നു അപ്പോഴുള്ള ഗ്രീഷ്മയുടെ പ്രതികരണം. അതിന് തയ്യാറല്ലെന്ന് ഞാന്‍ പറഞ്ഞു. ഗ്രീഷ്മയുടെ മാമന് പലപ്പോഴും വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കോളേജിലെ ഗ്രീഷ്മയുടെ വനിതാ സുഹൃത്തുക്കള്‍ പറയുന്നത് 'അവള് വേറെ ലെവല്‍ ആണ്' എന്നാണ്. ഐഎഎസോ, ഐപിഎസോ ആകുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കൂട്ടിലിട്ട് വളര്‍ത്തുന്നപോലെയാണ് വീട്ടുകാര്‍ ഗ്രീഷ്മയെ വളര്‍ത്തിയത്. പലതും പറഞ്ഞുകൊടുത്തിരുന്നില്ല.
സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞ കാര്യമൊക്കെ അറിഞ്ഞിരുന്നു. അപ്പോഴും സ്നേഹിച്ച പെണ്‍കുട്ടി നന്നായിരിക്കട്ടെ എന്നേ വിചാരിച്ചിട്ടുള്ളൂ. ഷാരോണിന്റെ അവസ്ഥയറിഞ്ഞപ്പോള്‍ വല്ലാതെ വിഷമം തോന്നി. ഗ്രീഷ്മയെ സ്നേഹിച്ചതിന് ശേഷം ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കാന്‍ പോലും ഭയമാണ് ''.
https://www.facebook.com/Malayalivartha

























