Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേണ്ടത് കള്ളനെയോ കൊലപാതകിയെയോ? ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളം കൊലക്കളമാകുന്നു, സിപിഎമ്മിന്റെ പ്രതികാരമെന്ന് ബിജെപി

16 FEBRUARY 2016 02:21 AM IST
മലയാളി വാര്‍ത്ത.

കേരളം വീണ്ടും കൊലക്കളമാകുന്നതിന്റെ ലക്ഷണങ്ങളിലേക്കാണ് വളപട്ടണത്തെ ആര്‍എസഎസ് പ്രവര്‍ത്തകന്‍ സുജിത്ത് കൊലപാതകം. സംഭവത്തില്‍ പ്രദേശത്തെ എട്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതോടെ സിപിഎം വീണ്ടും പ്രതികൂട്ടിലായിരിക്കുകയാണ്.
അക്രമ-കൊലപാതമഴിച്ച് വിട്ട് ആര്‍എസ്എസും ബിജെപിയും ഒരു വശത്തും മറുവശത്ത് അഴിമതി ആരോപണങ്ങളും മാറാപ്പു ചുമക്കലുമായി യുഡിഎഫും നില്‍ക്കുബോള്‍ അരുടെ കൂടെ നില്‍ക്കണമെന്ന ആശങ്കയിലാണ് കേരളത്തിലെ ജനങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ കൊലപാതകം കേരളത്തില്‍ സിപിഎമ്മിന്റെ പ്രതിഛായക്ക് കാര്യമായ മങ്ങലേല്‍പ്പിക്കുമെന്ന് ഉറപ്പാണ്. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പിജയരാജന്റെ റിമാന്റിനുള്ള സിപിഎമ്മിന്റെ മറുപടിയാണ് കൊലപാതകമെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല പിജയരാജന്റെ സ്ഥലത്താണെ കൊലപാതകം അരങ്ങേറിയെന്നതും ഇത് ശരിവെയ്ക്കുന്ന തരക്കിലേക്കാണ് വിരള്‍ ചൂണ്ടുന്നത്.
ഈ കൊലപാതകത്തെ പി ജയരാജന്റെ റിമാന്‍ഡുമായി കൂട്ടിക്കലര്‍ത്തിയാണ് ബിജെപി പ്രതിഷേധമുയര്‍ത്തുന്നത്. ജയരാജനെ സിബിഐ പ്രതിചേര്‍ത്തതിലുള്ള പ്രതികാരമാണ് കൊലയെന്ന് ആര്‍എസ്എസ് പറയുന്നു. ഇതേ വാദം കോണ്‍ഗ്രസും ഏറ്റു പിടിക്കും. ടിപി ചന്ദ്രശേഖരന്റെ കൊലപാതകവും ഫസല്‍ വധവുമെല്ലാം സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. സുജിത്തിന്റെ കൊലയും ഇതിന് തന്നെയാകും കോണ്‍ഗ്രസും ബിജെപിയും ഉപയോഗിക്കുക. ജയരാജന്റെ വിഷയത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മിനെ കൂടുതല്‍ ദുര്‍ബലമാക്കാന്‍ പോന്നതാണ് ഈ കൊലപാതകവും.
അല്‍പ്പകാലത്തെ ഇടവേളക്കുശേഷം നടന്ന ഈ കൊലപാതകം ജില്ലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്. കഴിഞ്ഞ രാത്രി പതിനൊന്നരയോടെ പത്തു പേര്‍ അടങ്ങുന്ന ഒരു സംഘം പേര്‍ വീട്ടില്‍ കയറി പാപ്പിനിശേരി അരോളി ആസാദ് നഗര്‍ കോളനിയിലെ വരക്കോത്ത് വളപ്പില്‍ സുജിത്തി(27) നെ കൊലപ്പെടുത്തുകയായിരുന്നു. പാപ്പിനിശ്ശേരി മണ്ഡലം ആര്‍എസ്എസ് കാര്യവാഹകാണ് കൊല്ലപ്പെട്ട സുജിത്ത്. സുജിത്തിനെ അക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്.
ആക്രമത്തോടനുബന്ധിച്ച് എട്ടു സിപിഐ.(എം). പ്രവര്‍ത്തകരെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിപിഐ(എം) ഭൂരിപക്ഷ പ്രദേശമായ പാപ്പിനിശ്ശേരിയില്‍ നടന്ന കൊല എന്തിനെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി.യുടെ ബൂത്ത് ഏജന്റായി സുജിത്ത് പ്രവര്‍ത്തിച്ചിരുന്നു. ആര്‍.എസ്.എസിനോ ബിജെപി.ക്കോ കാര്യമായി സ്വാധീനമില്ലാത്ത ഈ പ്രദേശത്ത് സംഘര്‍ഷങ്ങളൊന്നും നിലനിന്നിരുന്നില്ല. സിപിഐ.(എം) നേതാവ് ഇ.പി. ജയരാജന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഒരു സംഘര്‍ഷവും നിലവിലില്ലാത്ത ഈ പ്രദേശത്തെ കൊലപാതകം ആദ്യം രാഷ്ട്രീയമല്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
നേരത്തെ സിപിഐ(എം) അനുഭാവിയായിരുന്നു സുജിത്. പിന്നീട് ആര്‍എസ്എസുമായി സഹകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സുജിത്തിന്റെ കൊലയ്ക്ക് കാരണമെന്നാണ് സൂചന. സുജിത്തിന്റെ അമ്മയ്ക്കും, അച്ഛനും, സഹോദരനുമെല്ലാം ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 8 സിപിഐ(എം) പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റവും സമ്മതിച്ചു. രാത്രി വൈകി പത്തോളം പേര്‍ ആയുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുജിത്തിന്റെ മൃതദേഹം പിന്നീട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ രാത്രി സുജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന പത്തംഗസംഘം വടികൊണ്ടടിച്ചും വെട്ടിയും ഗുരുതരമായി സുജിത്തിനെ പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ സുജിത്തിനെ കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ അഴീക്കോട് മണ്ഡലങ്ങളില്‍ ബിജെപി. ആര്‍എസ്എസ്. ആഹ്വാനപ്രകാരം ഹര്‍ത്താല്‍ ആചരിച്ചു വരികയാണ്. ഈ മേഖലയില്‍ പൊലീസിനെ വിന്യസിപ്പിച്ചു കഴിഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ രാത്രി 10.30 ഓടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം. സുജിത്തിനെ അടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നു. സുജിത്തിനെ ആക്രമിക്കുന്നതുകണ്ട് തടയാനെത്തിയ മാതാപിതാക്കളെയും സഹോദരനെയും ആക്രമികള്‍ മര്‍ദ്ദിച്ചു. അരോളി സ്വദേശി ജയേഷ് എന്ന കുട്ടന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. പൊലീസ് പിടിയിലായ ഇയാള്‍ സിപിഐ(എം) പ്രവര്‍ത്തകനാണെന്നാണ് പ്രഥമിക വിവരം. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഫസല്‍ എന്നയാളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചെറിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പാപ്പിനിശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നു സിപിഐ(എം) സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ പറയുന്നു. സിപിഎമ്മിനു കൊലപാതകത്തില്‍ പങ്കില്ല. ആര്‍എസ്എസ് സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് തന്നെയാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചത്. സിപിഎമ്മില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ മുന സിപിഎമ്മിന് നേരെ ഉയരുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞതിന്റെ സൂചന കൂടിയാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends