കാട്ടാനയുടെ ആക്രമണത്തില്‍ വാളയാറില്‍ കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമിച്ച കര്ഷകന് പരുക്ക്..

കാട്ടാനയുടെ ആക്രമണത്തില്‍ വാളയാറില്‍ കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമിച്ച കര്ഷകന് പരുക്ക്.. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൃഷിസ്ഥലത്ത് എത്തിയ വിജയന്റെ സമീപത്തേയ്ക്ക് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
ആനയുടെ ആക്രമണത്തിന് പിന്നാലെ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിജയന്റെ ആരോഗ്യനിലയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ശക്തമാക്കും. കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. തിരച്ചിലിനായി തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും.
https://www.facebook.com/Malayalivartha

























