പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം.... രണ്ടു പേര്‍ക്ക് പരുക്ക്

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. പാലക്കാട് മണ്ണാര്‍ക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് നിന്നു. കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
തലയ്ക്കും കാലിനും പരുക്കേറ്റ ഇവരെ പാലക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേ റോഡില്‍ മുക്കണ്ണം ഭാഗത്ത് കഴിഞ്ഞ ദിവസവും അപകടം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha

























