ഒടുവില്‍ ആ ദിനം എത്തുന്നു... തുഷാര്‍ ഉടന്‍ കേന്ദ്രമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കുമ്പോള്‍ ബിജെപി കേരളത്തില്‍ അവസാന അങ്കത്തിന്. അതായത് തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിയാക്കും. അതോടെ കേരളത്തിലെ ഈഴവ സമുദായം ഒന്നടങ്കം തങ്ങളുടെ പോക്കറ്റിലാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബിജെഡിഎസ് ദേശീയ പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിയാക്കാമെന്ന കാര്യം അമിത്ഷായും നരേന്ദ്രമോഡിയും തത്വത്തില്‍ സമ്മതിച്ചിരുന്നു. പാര്‍ട്ടി രൂപീകരണ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഡല്‍ഹിയില്‍ ഇക്കാര്യത്തില്‍ തീരുമാനമായി കഴിഞ്ഞിരുന്നു.
ഈഴവ സമുദായത്തെ പോക്കറ്റിലാക്കാനുള്ള ശ്രമം ബിജെപി വളരെ മുമ്പേ ആരംഭിച്ചിരുന്നു. നരേന്ദ്രമോഡി തന്നെയാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളാണ് നരേന്ദ്രമോഡിയുടെ അടുത്ത ഇര.
തുഷാര്‍ കേന്ദ്ര മന്ത്രിയായാല്‍ അത് ഈഴവ സമുദായങ്ങള്‍ക്കിടയില്‍ വന്‍ചലനങ്ങള്‍ക്ക് കാരണമാകും. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും ഇതുവരെയും ഒരു കേന്ദ്രമന്ത്രിയില്ല തുഷാറിനെ കേന്ദ്രമന്ത്രിയാക്കുന്നതില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് എതിര്‍പ്പുണ്ട്. അതുകൊണ്ടുകൂടിയാണ് മുരളിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി കുമ്മനത്തെ കൊണ്ടു വന്നത്. കുമ്മനം വെള്ളാപ്പള്ളിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണെന്ന് മാത്രമല്ല വെള്ളാപ്പള്ളി നടേശന്റെ യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശാനുസരണം കൂടിയാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കിയത്.
ഈഴവ വോട്ടുകള്‍ ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത് സിപിഎമ്മിനാണ്, കേന്ദ്രമന്ത്രി പദം കരഗതമായാല്‍ ഈഴവ വോട്ടുകള്‍ ബിജെപിക്ക് പോള്‍ ചെയ്യും. അങ്ങനെ വന്നാല്‍ കേരളത്തില്‍ സിപിഎമ്മിന്റെ കാര്യം പ്രതിസന്ധിയാലാവും. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























