പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി ഡിജിപി എസ് ദര്‍വേഷ് സാഹിബ്

പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി ഡിജിപി എസ് ദര്‍വേഷ് സാഹിബ്
ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നും നിര്‍ദേശിച്ച് ഡിജിപി. വിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടലുണ്ടായത്.
ഘോഷയാത്രകള്‍ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കേണ്ടതാണ്. റോഡ് പൂര്‍ണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികള്‍ അനുവദിക്കുകയി ല്ല. ഘോഷയാത്രകള്‍ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാനായി കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ വഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്ശിച്ചിട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ വഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.
"
https://www.facebook.com/Malayalivartha

























