മദ്യപാനത്തിനിടെ വാക്കുതര്‍ക്കം.... യുവാവ് കൊല്ലപ്പെട്ടു, ഒളിവില്‍ പോയ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു

മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കലഞ്ഞൂര്‍ സ്വദേശി മനു (35) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ശിവപ്രസാദ് എന്ന യുവാവിന്റെ വീട്ടില്‍ വച്ചാണ് മനു ആക്രമണത്തിനിരയായത്.
തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഒളിവില്‍ പോയ ശിവപ്രസാദിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha

























