2026 ൽ തോറ്റു തുന്നം പാടാൻ പിണറായിയുടെ ഒരൊറ്റ തീരുമാനം കൊണ്ട് കഴിയും...മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിന്‍റെ ഫലമാണ് പിണറായി അനുഭവിക്കാൻ പോകുന്നത്...അടുത്തയാഴ്ച ഈ കമ്മീഷന്റെ അടിവേര് ഹൈക്കോടതി ഇളക്കും...

2016 ജൂൺ 20ന് ഹൈക്കോടതിക്ക് മുന്നിൽ വെച്ച് അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷനാണ് കൂട്ടത്തിൽ ഏറ്റവും ചിലവേറിയത്. ഇതിനായി രുപീകരിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന് ആകെ ചെലവ് 2 . 77 കോടിയായിരുന്നു.മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ കാലത്ത് പോലീസ് വകുപ്പിൽ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ കോടികളുടെ പർച്ചേസുകൾ സിഎജി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വകുപ്പിലെ പർച്ചേസുകൾക്കും കരാറുകൾക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ ആണ് 2020 മാർച്ച് ഏഴിന് മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. എന്നാൽ മൂന്നു വർഷമായിട്ടും ഈ കമ്മീഷൻ ഇതുവരെ റിപ്പോർട്ട് കൊടുത്തിട്ടില്ല. 12,36,074 രൂപയാണ് രാമചന്ദ്രൻ കമ്മീഷന് വേണ്ടി ചെലവഴിച്ചത്.
പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ – 1,07,82,661 രൂപ , എ കെ ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഫോൺകെണി വിവാദം അന്വഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷൻ – 25,85,232 രൂപ , നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിച്ച ജസ്റ്റിസ് കെ നാരായണ കുറുപ്പ് കമ്മീഷൻ – 92,84,305 രൂപ , വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിച്ച ജസ്റ്റിസ് പി കെ ഹനീഫ കമ്മിഷൻ – 1,01,791 രൂപ ഇങ്ങനെയാണ് മറ്റു കമ്മീഷനുകളുടെ ചെലവുകൾ. ഇല്ലാത്ത പണം കൊണ്ടുള്ള കളിയാണ് സർക്കാർ കളിക്കുന്നത്.ഇനി മുനമ്പം കമ്മീഷന്റെ ചീട്ട് ഹൈക്കോടതി എപ്പോൾ കീറുമെന്ന് മാത്രം അറിഞ്ഞാൽ മതി. അത് അടുത്തയാഴ്ച എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതോടെ എല്ലാവരും പിണറായിക്ക് എതിരാകും. മുനമ്പം – ചെറായി ഭാഗത്തെ നിര്‍ദ്ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്ന ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണെന്ന് നാട്ടുകാർ കരുതുന്നു .
വഖഫ് ബോര്‍ഡിന്റെ പരിധിയില്ലാത്ത അധികാരങ്ങള്‍ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബില്‍ സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സ്വാഗതം ചെയ്തത് സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്താണ്.രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന വഖഫ് സംവിധാനങ്ങള്‍ ഏതു നിയമത്തിന്റെ പേരിലായാലും തിരുത്തപ്പെടണം .ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഇവിടെ സംഭവിക്കാന്‍ പാടില്ല. മുനമ്പം ചെറായി ഭാഗത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങള്‍ രാജ്യത്ത് ഒരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാൻ പോകുന്നത് .
വഖഫ് അവകാശങ്ങള്‍ വേട്ടയാടുന്ന മുനമ്പംഎറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുള്‍പ്പെട്ട 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയില്‍ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകള്‍ നിയമാനുസൃതം ആര്‍ജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
വഖഫ് ബോര്‍ഡ് അവകാശവാദങ്ങള്‍ ഉയര്‍ത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെറായി, മുനമ്പം, പള്ളിക്കല്‍ പ്രദേശത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902ലാണ്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവ്, ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി സേട്ടിന് 404 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കുകയുണ്ടായി. അക്കാലത്തിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം നൽകിയത്. ഇതാണ് ഇപ്പോൾ വഖഫ് ഭൂമിയാണെന്ന് അവകാശം ഉന്നയിച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റെന്ന് ബോധ്യമുള്ള ഒരു കാര്യത്തിൽ വഖഫ് ബോർഡിന് എന്താണിത്ര താൽപര്യം എന്നാണ് സർക്കാരിനും സംശയം. ഇതാണ് സർക്കാരിനെ കുഴയ്ക്കുന്നത്. അതു കൊണ്ടാണ് ന്യായമായ ചില സംശയങ്ങളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്. വഖഫ് സംരക്ഷണ സമിതിക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുന്നതായി നാട്ടുകാർ കരുതുന്നു. വഖഫ് ബോർഡിന്റെ ചെയർമാൻ സി.പി.എം. നേതാവായ എം.കെ. സക്കീറാണ്. വഖഫ് ബോർഡിന് വേണമെങ്കിൽ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കാം. എന്നാൽ വഖഫ് വസ്തുവിന് വേണ്ടി അവർ ശക്തമായി നിലകൊള്ളുന്നു, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വഖഫ് നിയമ പരിഷ്‌കരണത്തെ ആ നാട്ടുകാര്‍ വലിയ പ്രതീക്ഷയോടെ കാണുന്നു. 2019ലാണ് മുനമ്പം നിവാസികളുടെ ഭൂമി ‘വഖഫ് ‘ ആണെന്നുള്ള അവകാശം വഖഫ് ബോര്‍ഡ് ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍, ഭൂമിയുടെ നിലവിലെ ഉടമസ്ഥരെ അറിയിച്ചുകൊണ്ടുള്ള ഒരു നിയമാനുസൃത നീക്കവും ഉണ്ടായിട്ടില്ല.ഭരണഘടനാ വിരുദ്ധത, അനീതി, അവഗണന വഖഫ് അവകാശവാദങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മാന്യമായ ജീവിതത്തിനും സ്വത്തിനും തുല്യതയ്‌ക്കുമുള്ള മൗലികാവകാശങ്ങള്‍ക്കും മതേതരത്വത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇപ്പോള്‍ നിലവിലുള്ള വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നത് നിസ്തര്‍ക്കമാണ്. ശരിയ നിയമത്തെ ഇന്ത്യന്‍ നിയമ വ്യവസ്ഥിതിക്ക് മുകളില്‍ സ്ഥാപിക്കുന്ന വ്യവസ്ഥകള്‍ വഖഫ് നിയമത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തവിധം അല്ലാഹുവിനു സമര്‍പ്പിക്കപ്പെട്ടത് എന്നാണ് ‘വഖഫ് ‘ എന്ന വാക്കിന്റെ അര്‍ഥം. 1995ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന വഖഫ് നിയമപ്രകാരം ഏതെങ്കിലും ഒരു സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചാല്‍ അതിസങ്കീര്‍ണമായ നിയമ നടപടികളിലേക്കാണ് പിന്നീട് നീങ്ങുക.
വേണ്ടവിധത്തിലുള്ള കോടതി, സര്‍ക്കാര്‍ ഇടപെടലുകള്‍ തക്കസമയത്ത് ഉണ്ടായില്ലെങ്കില്‍ സ്ഥലം എന്നത്തേയ്‌ക്കുമായി വഖഫ് ബോര്‍ഡിന്റേതായി മാറും.ഈ ഗുരുതരമായ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുതല്‍ പ്രദേശവാസികളും അവരുടെ പ്രതിനിധികളും ജനപ്രതിനിധികളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും രാഷ്‌ട്രീയ നേതൃത്വങ്ങളെയും പലവിധത്തില്‍ സമീപിച്ചു. വിഷയം പരിഹരിച്ചുതരാം എന്നുള്ള ജനപ്രതിനിധികളുടെ ഉറപ്പിലാണ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക് പോകാതിരുന്നത്. എന്നാല്‍ ആ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. കോടതിയിലെ കേസുകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതിന് പലവിധത്തിലുള്ള തടസങ്ങള്‍ നേരിടുന്നതാണ് മറ്റൊരു പ്രതിസന്ധി. 2023 ജൂലൈയിലാണ് അവസാനമായി കോടതിയില്‍ വാദം നടന്നത്. നിലവില്‍ തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സര്‍വെകള്‍ ആ പ്രദേശത്ത് നടന്നിട്ടുണ്ട്. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ നടക്കുമ്പോള്‍ കേസില്‍ ഉള്‍പ്പെട്ട ഭൂമി ആയതിനാല്‍ അനേകര്‍ നഷ്ടപരിഹാരം പോലും ലഭിക്കാതെ തെരുവിലേയ്‌ക്ക് ഇറങ്ങേണ്ട സാഹചര്യം ഉടലെടുത്തേക്കാം.മുനമ്പം ഇനി ആവര്‍ത്തിക്കരുത്. മുനമ്പത്തെ നിര്‍ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള ചില തല്‍പരകക്ഷികളുടെ നീക്കം കടുത്ത അനീതിയാണ്. മുനമ്പത്തെ ജനങ്ങളുടെ അവസ്ഥ കേരള മനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. കേരള സര്‍ക്കാരിന്റെ നിഷ്‌ക്രിയാവസ്ഥയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ നയരൂപീകരണം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് വഖഫ് നിയമങ്ങളാല്‍ വേട്ടയാടപ്പെടുന്ന മുനമ്പം നിവാസികളെ കണ്ടില്ലെന്ന് നടിക്കുന്നു? എന്തുകൊണ്ട് അവിടെ നടക്കുന്ന നീതിനിഷേധങ്ങളില്‍ ഇടപെടാന്‍ മടികാണിക്കുന്നു?ഒരു മതസമൂഹത്തോട് ബന്ധപ്പെട്ട ഒരു സംവിധാനം, ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ഇത്തരത്തില്‍ ഉപദ്രവിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്? തങ്ങളുടെ സമുദായക്കാരാരും ആ പ്രദേശത്തില്ല എന്നുള്ള വര്‍ഗീയ ചിന്തയുള്ളതിനാലാണോ മതസ്പര്‍ദ്ധയ്‌ക്കു പോലും കാരണമാകുന്ന തരത്തില്‍ യാതൊരു സാമൂഹ്യാവബോധവും ഇല്ലാത്ത തരത്തിലുള്ള പെരുമാറ്റം ചിലരില്‍ നിന്നും ഉണ്ടാകുന്നത്? വഴിമുട്ടിയ പാവപ്പെട്ട ജനതയുടെ നിലവിളിക്കും കണ്ണീരിനും ഈ പരിഷ്‌കൃത സമൂഹത്തില്‍ ഒരു വിലയുമില്ലേ? ഇത്തരം ചോദ്യങ്ങൾക്ക് മൂന്നിലാണ് ഒരു ജൂഡിഷ്യൽ കമ്മീഷനെ നിയമിച്ച് തലയൂരാൻ സർക്കാർ ശ്രമിച്ചത്. അതിന്റെ കടയ്ക്കലാണ് ഹൈക്കോടതി കത്തി വച്ചത്. ഈ കമ്മീഷൻ ഹൈക്കോടതി ഇല്ലാതാക്കുന്നതോടെ ഇത്തരം വേലയിറക്കലുകൾ അവസാനിക്കുമെന്ന് കരുതാം.
https://www.facebook.com/Malayalivartha

























