ഇടതു വലത് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി, നിയമസഭാ തിരഞ്ഞെടുപ്പില്‍ അടവു നയങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു വലത് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് ലക്ഷ്യമിടുന്നത് ചില അടവു നയങ്ങളാണെന്നും ഭാവിപരിപാടികള്‍ 19നു ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് ഒരു മുന്നണിയുടേയും ഭാഗമാകില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ താനോ തുഷാറോ മല്‍സരിക്കില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലെങ്കിലും ബിഡിജെഎസ് മല്‍സരിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒപ്പം നിന്നെങ്കിലും യാതൊരു പ്രയോജനവും ലഭിച്ചിരുന്നില്ല. വെള്ളാപ്പള്ളി നടേശന്റെ സ്വന്തം തട്ടകത്തില്‍ പോലും ബി.ജെ.പിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. എന്നാല്‍ പൂതിയ പാര്‍ട്ടി രൂപികരിച്ച ശേഷം ആദ്യമായി ഇലക്ഷനെ നേരിടാനെരുങ്ങുന്ന ബിഡിജെഎസിന് എത്രമാത്രം വോട്ട് ബി.ജെ.പിക്കായി നേടികൊടുക്കാന്‍ സാധിക്കൂമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അതേസമയം, സിപിഎം അക്രമം അവസാനിപ്പിച്ചില്ല എന്നതിന് തെളിവാണ് കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ജനാധിപത്യ കക്ഷികള്‍ ഒന്നിച്ച് എതിര്‍ക്കണം. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം സിപിഎം വഷളാക്കുകയാണെന്നും ബിഡിജെഎസുമായി ചര്‍ച്ചകള്‍ തുടരുമെന്നും കുമ്മനം രാജശേഖരന്‍ കൊല്ലത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























