നിയമസഭാ സമുച്ചയത്തിനുള്ളിലെ തെങ്ങില്‍ കയറി തൊഴിലാളി പ്രതിഷേധിക്കുന്നു

നിയമസഭാ സമുച്ചയത്തിനുള്ളിലെ തെങ്ങില്‍ കയറി തൊഴിലാളിയുടെ പ്രതിഷേധം. തെങ്ങുകയറ്റ തൊഴിലാളി ക്ഷേമനിധി സഹായം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് ഇയാള്‍ തെങ്ങില്‍ കയറി പ്രതിഷേധിക്കുന്നത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഇയാളെ താഴെയിറക്കാനുള്ള ശ്രമം തുടരുന്നു.
അതീവ സുരക്ഷാമേഖലയായ നിയമസഭയ്ക്കകത്ത് ഇയാള്‍ എങ്ങനെ കടന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പാസ് എടുത്ത് കടന്നവരിലൊരാളാകാം എന്നാണ് പ്രാഥമിക നിഗമനം. ടി.സുധീര്‍ കുമാര്‍ എന്നെഴുതിയ ഒരു കടലാസ് ഇയാള്‍ തെങ്ങില്‍ നിന്നും താഴേക്കിട്ടിരുന്നു. ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇവ എത്രയും പെട്ടെന്ന് തൊഴിലാളികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഇയാളുടെ പ്രധാന ആവശ്യം.
ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ഉറപ്പു ലഭിക്കുന്നതുവരെ തെങ്ങില്‍ നിന്നും താഴെ ഇറങ്ങില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയുടെ ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമായൊരു പ്രതിഷേധമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























