സെക്രട്ടേറിയറ്റിനു മുന്നിലെ കൂറ്റന്‍ ഫ്ലക്സ്; 5600 രൂപ പിഴ അടച്ച് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷന്

സെക്രട്ടേറിയറ്റിനു മുന്നില്‍ ഫ്ളക്സ് സ്ഥാപിച്ച സംഭവത്തില്‍ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷന് പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നല്‍കിയത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഫ്ലെക്സ് സ്ഥാപിച്ചത്. നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടന തന്നെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യമാണ് നടത്തിയിരിക്കുന്നതെന്നും കോടതി അന്ന് പ്രതികരിച്ചിരുന്നു.
അനധികൃത ഫ്ലക്സ് വച്ചതിന് സംഘടന പ്രസിഡന്റ് പി.ഹണിയെയും, പ്രവര്‍ത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ഫ്ലക്സ് വച്ചതില്‍ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേര്‍ത്തത്.
ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നേരത്തെ നിയോഗിച്ചിരുന്നു. പിഴ അടച്ച് നടപടി ലഘൂകരിക്കാനാണ് സംഘടനയുടെ നീക്കം. ഫ്ലക്സ് സ്ഥാപിച്ചതില്‍ വിശദീകണം നല്കാന് ഒരാഴ്ചത്തെ സമയം സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദമായതിന് പിന്നാലെ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























