യുണൈറ്റഡ് എയർലൈൻസ് വിമാനം ലാഗോസിലെ മുർത്താല മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി; സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു നീക്കം

യുണൈറ്റഡ് എയർലൈൻസ് വിമാനം ലാഗോസിലെ മുർത്താല മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു തിരിച്ചിറക്കിയത്.വാഷിംഗ്ടൺ ഡുള്ളസ് ഇന്‍റർനാഷണൽ എയർപോർട്ടിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു തിരിച്ചിറക്കിയത് .
ഈ സമയം വിമാനത്തില്‍ ഉണ്ടായിരുന്നത് 245 യാത്രക്കാരും എട്ട് ഫ്ലൈറ്റ് അറ്റൻഡന്‍റമാരും മൂന്ന് പൈലറ്റുമാരുമായിരുന്നു. യുഎ 613 വിമാനം അടിയന്തരമായി ഇറക്കിയപ്പോൾ വിമാനത്തിനുള്ളില്‍ ഉണ്ടായ നാശ നഷ്ടങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിനുള്ളില്‍ ഭക്ഷണവും ബാഗേജുകളും ചിതറിക്കിടക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട് . അടിയന്തര ലാന്‍റിംഗിനിടെ വിമാനത്തിലെ ആറ് യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകൾ ഉണ്ടായി .
'വിമാനത്തിനുള്ളില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് വിമാനം അപ്രതീക്ഷിതമായി അതിവേഗതയില്‍ താഴേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയത്. തല സീലിംഗിൽ ഇടിച്ചു. മൂന്ന് തവണയാണ് ഇത്തരത്തില്‍ അതിവേഗതയില്‍ താഴേക്ക് പോയത് എന്നും ചില യാത്രക്കാർ പ്രതികരിക്കുകയുണ്ടായി.
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിശാഖപട്ടണത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. ശനിയാഴ്ച രാവിലെ പത്തിനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. തകരാർ പരിഹരിച്ച് വിമാനം പിന്നീട് വിശാഖപട്ടണത്തേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























