കണ്ണൂരില്‍ ഈമാസം 29ന് ആദ്യ വിമാനമിറങ്ങും

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഈമാസം 29ന് ഇറങ്ങും. ആദ്യപരീക്ഷണപ്പറക്കലിനു കണ്ണൂര്‍ വിമാനത്താവളം വേദിയാകുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ അതിനു സാക്ഷിയാകും. അന്നേദിവസം വിമാനത്താവളത്തില്‍ തന്നെ പൊതുചടങ്ങുമുണ്ടാകും.
പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്തി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമതായി കണ്ണൂര്‍ വിമാനത്താവളത്തെ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 400 മീറ്റര്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയായി. ടെര്‍മിനല്‍ കെട്ടിടത്തിന്റെ 65 ശതമാനം ജോലികളും വിമാനങ്ങള്‍ കയറ്റിയിടുന്ന സ്ഥലത്തിന്റെ 80 ശതമാനം ജോലികളും പൂര്‍ത്തിയായി.
മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ ആയിരത്തി അറുന്നൂറിലേറെപ്പേരാണ് വിമാനത്താവളത്തിന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നത്. പരീക്ഷണപ്പറക്കല്‍ നടത്തി 2016 സെപ്റ്റംബറില്‍ വാണിജ്യ അടിസ്ഥാനത്തിലുള്ള വിമാനസര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നേരത്തെയുള്ള 3400 മീറ്റര്‍ സ്ഥലത്തില്‍ 350 മീറ്റര്‍ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനിടെ 4000 മീറ്റര്‍ സ്ഥലത്തേക്ക് വിമാനത്താവളം വികസിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























