അടൂരിലെ കൂട്ടമാനംഭംഗ കേസില്‍ മന്ത്രവാദി അറസ്റ്റില്‍

അടൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ 9 പേര് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമനാണ് (62) നൂറനാട് പൊലീസിന്റെ പിടിയിലായത്. കേസില്‍ നാലുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പഠനത്തില്‍ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെണ്‍കുട്ടിയെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്തുനിറുത്തിയായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
സ്കൂളില്‍ ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സലിംഗിലാണ് ആറുവര്‍ഷമായി നേരിട്ട പീഡനത്തെ കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ ആദ്യം ലൈംഗിക ചൂഷണത്തിനിരയാക്കിയത് ഇപ്പോള്‍ അറസ്റ്റിലായ മന്ത്രവാദിയാണെന്ന വിവരവും പുറത്തുവന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ സഹപാഠി ഉള്‍പ്പെടെ എട്ടുപേര്‍ കൂടി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്റെ നഗ്നദൃശ്യങ്ങള്‍ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സിയും സ്കൂള്‍ അധികൃതരും ഇടപെട്ടാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha

























