ബാര്‍ക്കോഴ,കേസ് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ അനുകൂലിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍മേല്‍ എതിര്‍ വാദം കേള്‍ക്കരുതെന്ന് വിജിലന്‍സ് ആവശ്യം. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ വാദം കേള്‍ക്കരുതെന്നാണ് വിജിലന്‍സിന്റെ ആവശ്യം.
എതിര്‍സത്യവാങ്മൂലങ്ങള്‍ പരിഗണിച്ച ശേഷം മാര്‍ച്ച് അഞ്ചിന് വീണ്ടും വിഷയം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ആക്ഷേപങ്ങളെല്ലാം പരിഗണിച്ച ശേഷം തീരുമാനം എടുക്കും. അതിനിടെ, വിജിലന്‍സ് ഭയപ്പെടുന്നത് ആരെയാണെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരാഞ്ഞു.
തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി പരിഗണിക്കാന്‍ വൈകുന്നത് നിയമസഭയില്‍ തിരിച്ചെത്താനുള്ള മാണിയുടെ മോഹത്തിന് തിരിച്ചടിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























